ADVERTISEMENT

പൂഞ്ഞാർ ∙ വീട്ടമ്മയെ വീട്ടിൽ കയറി കടന്നുപിടിക്കുകയും മർദിക്കുകയും ചെയ്ത സംഭവത്തിൽ അയൽവാസി അരയത്തിനാൽ പറമ്പിൽ മുന്നയെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമത്തിനിടെ രക്ഷപ്പെടാനായി വീട്ടിൽ നിന്ന് ഇറങ്ങി അടുത്ത വീട്ടിൽ അഭയം തേടിയ വീട്ടമ്മയെ പിന്നാലെ എത്തിയ യുവാവ് അവിടെ വച്ചും മർദിച്ചു.

പഞ്ചായത്ത് അരയത്തിനാൽ കോളനിയിൽ ചൊവ്വാഴ്ച രാത്രി എട്ടിനാണു സംഭവം. പരവനാനിക്കൽ സാബുവിന്റെ ഭാര്യ ഫൗസിയ(പൊന്നു–41)യ്ക്കാണു പരുക്കേറ്റത്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമത്തിൽ ഫൗസിയയുടെ തലയ്ക്കു സാരമായി പരുക്കേറ്റു. മുടിയിൽ പിടിച്ചു ഭിത്തിയിൽ തല ഇടിപ്പിക്കുകയായിരുന്നുവെന്നും അടിച്ചെന്നും ഇവർ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. 

English Summary: Neighbour arrested for attacking lady

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com