ADVERTISEMENT

കാസർകോട് ∙ പെരിയ കേസിൽ‌ സംസ്ഥാന ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ കൂടുതലായി ഒന്നും കണ്ടെത്താനില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാദങ്ങൾക്കുള്ള കനത്ത തിരിച്ചടിയാണ് ഇപ്പോൾ 5 സിപിഎം പ്രവർത്തകരെ സിബിഐ അറസ്റ്റ് ചെയ്തത്. 

നീതിയുക്തമായ അന്വേഷണത്തിനായി കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബാംഗങ്ങൾ നൽകിയ അപേക്ഷ അവഗണിച്ചതിനു പുറമേ, കോടതിയിൽ അവർ നൽകിയ ഹർജിക്കെതിരെ സുപ്രീം കോടതിയിൽ നിന്നുള്ള അഭിഭാഷകരെ എത്തിക്കാൻ ലക്ഷക്കണക്കിനു രൂപ ചെലവാക്കുകയും ചെയ്തു സർക്കാർ. കൊലപാതകത്തിൽ പാർട്ടിക്കും സർക്കാരിനും പങ്കുള്ളതിനാലാണ് സിബിഐ അന്വേഷണത്തെ ഭയക്കുന്നതെന്ന് കൊല്ലപ്പെട്ടവരുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു. 

പാർട്ടി പ്രവർത്തകരും ജനപ്രതിനിധികളും പ്രതിസ്ഥാനത്തു നിൽക്കുന്ന കേസ് ആയതിനാലാണ് സിപിഎമ്മും സർക്കാരും സിബിഐ അന്വേഷണത്തെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ പാർട്ടികളും  ആരോപിച്ചിരുന്നു. ഇതു ശരിയാണെന്നു തെളിഞ്ഞെന്ന് കോൺഗ്രസ് പറഞ്ഞു. കേസിൽ ഡൽഹിയിൽ നിന്നുള്ള അഭിഭാഷകരെ എത്തിക്കുന്നതിന് ഹൈക്കോടതിയിൽ മാത്രം സംസ്ഥാന സർക്കാർ ചെലവിട്ടത് ഒരു കോടിയോളം രൂപയാണ്.

English Summary: Periya twin murder case: CBI arrest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com