കനത്ത മഴയിൽ തകർന്ന് കൃഷിമേഖല; 9210 കോടിയുടെ നാശം

wayanad-wind-and-rain-crop-damage2
ഫയൽ ചിത്രം
SHARE

തിരുവനന്തപുരം ∙ കാലംതെറ്റി പെയ്ത കനത്ത മഴയിൽ സംസ്ഥാനത്തു കൃഷിമേഖല തകർന്നടിഞ്ഞു. ജനുവരി മുതൽ ഈ മാസം 28 വരെ 9210 കോടിയുടെ കൃഷിനാശമാണു കണക്കാക്കുന്നത്. അതിൽ 746 കോടിയുടെ നാശവും സംഭവിച്ചത് ഒക്ടോബർ 1 മുതൽ ഇന്നലെ വരെയാണ്. 

കാലാവസ്ഥ വ്യതിയാനം കേരളത്തിലെ കൃഷി കലണ്ടറിന്റെ താളം തെറ്റിച്ചിരിക്കുകയാണ്. ഉൽപാദനത്തിൽ 20% വരെ കുറവാണ് കൃഷിവിദഗ്ധർ കണക്കാക്കുന്നത്. ശീതകാല‍ പച്ചക്കറിക്കൃഷിയി‍റക്കിയവർക്കും മഴ തിരിച്ചടിയായി. നെൽ‍ക്കൃഷിയെയും ബാധിക്കും. ഈ വർഷം ഇതുവരെ 1,90,084.78 ഹെക്ടറിൽ കൃഷിനാശമുണ്ടായെന്നാണു കൃഷി വകുപ്പിന്റെ കണക്ക്. ആലപ്പുഴയിലാണ് ഏറ്റവുമധികം നാശം – 42,716.11 ഹെക്ടർ. സംസ്ഥാനത്ത് 6,48,549 കർഷകരുടെ കൃഷി നശിച്ചു. മരച്ചീനി, നെല്ല്, പച്ചക്കറി, ഏലം എന്നിവയ്ക്കും നാശമുണ്ടായി.

നാശം സംബന്ധിച്ച് എയിംസ് (AIMS) വെബ് പോർട്ടൽ വഴിയുള്ള അപേക്ഷകൾ പരിശോധിച്ചു വരികയാണെന്നും നഷ്ടപരിഹാരം ഉടൻ നൽകുമെന്നും കൃഷി വകുപ്പ് അറിയിച്ചു.

English Summary: Rain havoc; Crop loss in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Hridayam Audio Cassette Launch | Mohanlal | Pranav Mohanlal | Vineeth Sreenivasan | Hesham Abdul

MORE VIDEOS
FROM ONMANORAMA