വാക്സീൻ എടുക്കാത്ത അധ്യാപകർ ആരൊക്കെ ?; പേരുകൾ ഇന്നറിയാം

v-sivankutty-unvaccinated-teachers
വി.ശിവൻകുട്ടി
SHARE

തിരുവനന്തപുരം ∙ കോവിഡ് വാക്സീൻ കുത്തിവയ്പ് എടുത്തിട്ടില്ലാത്ത അധ്യാപകരുടെയും സ്കൂളുകളിലെ അധ്യാപകേതര ജീവനക്കാരുടെയും പേരുവിവരങ്ങൾ ഇന്നു രാവിലെ 9നു വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പരസ്യപ്പെടുത്തും. ഇവർക്കു കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ട്. ഇനിയും വാക്സീൻ എടുക്കാത്തവരുടെ വിവരങ്ങൾ പൊതുസമൂഹം അറിയേണ്ടതാണെന്നും ജില്ല തിരിച്ചുള്ള കണക്കുകൾ ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്നലെ ഉച്ചയ്ക്കു ശേഷം പട്ടിക പ്രസിദ്ധീകരിക്കുമെന്നാണു മന്ത്രി പറഞ്ഞതെങ്കിലും പട്ടിക പൂർണമാകാത്തതിനെത്തുടർന്ന് ഇന്നത്തേക്കു മാറ്റി. 

വാക്സീൻ എടുക്കാത്ത 5000 പേരുണ്ടെന്ന് മന്ത്രി കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നെങ്കിലും അത്രയുമില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങൾ പറയുന്നത്. 2600 പേരെന്നായിരുന്നു നവംബറിലെ കണക്ക്. ഇവരിൽ വലിയൊരു പങ്ക് പിന്നീടു വാക്സീൻ എടുത്തിട്ടുണ്ടെന്ന് അധ്യാപക സംഘടനകൾ പറയുന്നു. ആരോഗ്യകാരണങ്ങളാൽ വാക്സീൻ എടുക്കാത്തവരുടെ പേര് പുറത്തുവിടില്ല. ഇവർ പിന്നീട് സർട്ടിഫിക്കറ്റ് നൽകണം. 

English Summary: Unvaccinated teachers' list to be published today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA