ADVERTISEMENT

ആര്യനാട് (തിരുവനന്തപുരം) ∙ 15 വയസ്സിൽ എടുക്കേണ്ട പ്രതിരോധ കുത്തിവയ്പിനായി എത്തിയ 2 വിദ്യാർഥിനികൾക്ക് ആശുപത്രി അധികൃതർ നൽകിയത് കോവിഡ് വാക്സീൻ. തെറ്റായി കോവിഷീൽഡ് വാക്സീൻ കുത്തിവച്ചതിനെത്തുടർന്ന് ഇവർ ഉഴമലയ്ക്കൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. 

കുളപ്പട സ്വദേശികളും സുഹൃത്തുക്കളും ആയ 3 വിദ്യാർഥിനികളാണ് ഇന്നലെ രാവിലെ ആശുപത്രിയിൽ എത്തിയത്. 2 വിദ്യാർഥിനികൾ 15 വയസ്സിലെ കുത്തിവയ്പ് എടുക്കുന്നതിനായി ഒപി ടിക്കറ്റ് എടുത്തു. ഇരുവർക്കും പക്ഷേ നൽകിയത് കോവിഷീൽഡ് വാക്സീനായിരുന്നു. നിലവിൽ 18 വയസ്സിന് മുകളിലുള്ളവർക്കാണ് കോവിഡ് വാക്സീൻ നൽകുന്നത്. വിദ്യാർഥിനികൾ കോവിഡ് വാക്സിനേഷൻ നടക്കുന്ന സ്ഥലത്ത് അറിയാതെ എത്തുകയായിരുന്നു എന്ന് ആര്യനാട് ആശുപത്രി മെഡിക്കൽ ഓഫിസർ പറഞ്ഞു.

Content highlights: Students vaccinated, covishield, Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com