ADVERTISEMENT

മുംബൈ ∙ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ മകനുണ്ടെന്നുമാരോപിച്ചുള്ള ബിഹാർ സ്വദേശിനിയുടെ പരാതിയിൽ ഡിഎൻഎ പരിശോധനാ ഫലം പുറത്തുവിടുന്നതിൽ ആശങ്കയില്ലെന്ന് ബിനോയ് കോടിയേരി പറഞ്ഞു. ഫലം പരസ്യപ്പെടുത്തണമെന്ന യുവതിയുടെ അപേക്ഷ ജനുവരി 4നു ബോംബെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണു പ്രതികരണം. പീഡനക്കേസ് റദ്ദാക്കണമെന്ന്  അഭ്യർഥിച്ചുള്ള ഹർജി ഹൈക്കോടതിയിലുണ്ടെന്നും നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും ബിനോയ് പറഞ്ഞു.

അതിനിടെ, പീഡനക്കേസിൽ അന്ധേരി ദിൻഡോഷി സെഷൻസ് കോടതിയിൽ ഈ മാസം 13ന് വിചാരണ ആരംഭിക്കും. ഇക്കൊല്ലം ജനുവരിയിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചെങ്കിലും കോവിഡിനെത്തുടർന്ന് നടപടി നീളുകയായിരുന്നു. ഡാൻസ് ബാർ നർത്തകിയായിരുന്ന യുവതി 2019 ജൂണിലാണു മുംബൈ ഓഷിവാര പൊലീസിൽ പരാതി നൽകിയത്. 8 വയസ്സുള്ള മകനു നീതി ലഭിക്കണമെന്നും ഡിഎൻഎ റിപ്പോർട്ട് തുറന്നാൽ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമാകുമെന്നുമാണു യുവതിയുടെ നിലപാട്. 

കേസ് റദ്ദാക്കണമെന്ന് അഭ്യർഥിച്ച് 2019 ജൂലൈയിൽ ബിനോയ് സമീപിച്ചപ്പോൾ ഹൈക്കോടതിയാണു ഡിഎൻഎ പരിശോധനയ്ക്കു നിർദേശിച്ചത്. ജൂലൈ 30നു രക്തസാംപിൾ ശേഖരിച്ചു. കലീന ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയുടെ ഫലം 17 മാസത്തിനു ശേഷമാണ് ഹൈക്കോടതി റജിസ്ട്രാർക്ക് രഹസ്യരേഖയായി മുംബൈ പൊലീസ് കൈമാറിയത്. കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് കേസ് നീണ്ടു. ഫലം റജിസ്ട്രാറുടെ പക്കലെത്തി ഒരു വർഷം പിന്നിട്ടിരിക്കെയാണ് ഇപ്പോൾ യുവതി ഹർജി നൽകിയിരിക്കുന്നത്.

English Summary: Rape case against Binoy Kodiyeri DNA test result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com