ADVERTISEMENT

തിരുവനന്തപുരം ∙ വനിതാ കമ്മിഷൻ അംഗം ഷാഹിദ കമാലിന്റെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച എല്ലാ രേഖകളും ഹാജരാക്കാൻ ലോകായുക്ത നിർദേശിച്ചു.

സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പാണു ഷാഹിദ ഇന്നലെ ഹാജരാക്കിയത്. ഇതു പോരെന്നും സർട്ടിഫിക്കറ്റുകളോടൊപ്പം മുൻപു ലഭിച്ച മാർക്കു ലിസ്റ്റുകളും അനുബന്ധ രേഖകളും ഹാജരാക്കാനും ലോകായുക്ത നിർദേശിച്ചു. മാധ്യമങ്ങളിൽ വാർത്തകൾ വരുന്നതു തടയണമെന്ന ഷാഹിദയുടെ ആവശ്യം കോടതി പരിഗണിച്ചില്ല. വാദം ഇന്നു തുടരും.

തിരഞ്ഞെടുപ്പിൽ മത്സരിക്കാനും വനിതാ കമ്മിഷൻ അംഗമാകാനും ഷാഹിദ കമാൽ വ്യാജ സർട്ടിഫിക്കറ്റുകൾ നൽകിയെന്നാണു പരാതിക്കാരിയുടെ ഹർജിയിലെ ആരോപണം. പരാതിക്കെതിരെ ഷാഹിദ നൽകിയ സത്യവാങ്മൂലത്തിലെ കാര്യങ്ങൾ പിന്നീട് അവർ തിരുത്തിയെന്നും തെറ്റായ വിദ്യാഭ്യാസ യോഗ്യത തിഞ്ഞെടുപ്പിനു നൽകിയ ഷാഹിദയ്ക്കു വനിത കമ്മിഷൻ അംഗമായി തുടരാനാകില്ലെന്നുമാണു പരാതിക്കാരിയുടെ വാദം.

English Summary: Lokayukta seeks Shahida Kamal's Educational Certificates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com