ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ജെ.സി.ഡാനിയേൽ അവാർഡിന് (5 ലക്ഷം രൂപ) ഗായകൻ പി.ജയചന്ദ്രനെ തിരഞ്ഞെടുത്തു. അരനൂറ്റാണ്ടിലേറെയായി ചലച്ചിത്ര പിന്നണിഗാന രംഗത്തു നിറഞ്ഞു നിൽക്കുന്ന ജയചന്ദ്രൻ മലയാള ചലച്ചിത്ര സംഗീതത്തിന്റെ ചരിത്ര വഴികളിൽ വ്യക്തിമുദ്ര പതിപ്പിച്ചെന്ന് അടൂർ ഗോപാലകൃഷ്ണൻ അധ്യക്ഷനായ ജൂറി അഭിപ്രായപ്പെട്ടു.

പുരസ്കാര സമർപ്പണം 23 ന് സെക്രട്ടേറിയറ്റ് ഡർബാർ ഹാളിലെ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വിവിധ ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 1985 ൽ ദേശീയ പുരസ്കാരം നേടി. മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം 5 തവണ നേടി.

∙ ‘എന്റെ ശ്രോതാക്കൾക്കും എന്നെ സ്നേഹിക്കുന്നവർക്കും എന്നെ അനുഗ്രഹിക്കുന്നവർക്കും കിട്ടിയ ബഹുമതിയാണിത്. ഞാനൊരു നിമിത്തം മാത്രം.’ – പി.ജയചന്ദ്രൻ

English Summary: Singer P Jayachandran wins Prestigious JC Daniel award

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com