ലൈഫ് സർട്ടിഫിക്കറ്റ് പുതുക്കാൻ ഫെയ്സ് റെക്കഗ്നിഷൻ

pension
SHARE

ന്യൂഡൽഹി ∙ പെൻഷൻകാ‍ർക്ക് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (‍പെൻഷൻ തുടർന്നു ലഭിക്കാനുള്ള തെളിവ്) പുതുക്കാൻ ഫെയ്സ് റെക്കഗ്നിഷൻ സംവിധാനവും. ബയോമെട്രിക് പരിശോധനയ്ക്കായി ഫിംഗർപ്രിന്റ് നൽകാൻ കഴിയാത്ത മുതിർന്ന പൗരന്മാർക്ക് ഈ സംവിധാനം ഉപയോഗിക്കാം.  ജീവൻ പ്രമാ‍ൺ പോർട്ടലാണ് സേവനം നൽകുന്നത്.

എങ്ങനെ?

∙ ആൻഡ്രോയ്ഡ് ഫോണിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ പോയി  'AadhaarFaceID' എന്ന ആപ് ഇൻസ്റ്റാൾ ചെയ്യുക. jeevanpramaan.gov.in/package/download എന്ന ലിങ്കിൽ പോയി ക്ലയന്റ് ഇൻസ്റ്റലേഷൻ ഡോക്യുമെന്റ് ഡൗൺലോഡ് ചെയ്യുക.

∙ വലതുവശത്ത് ഇമെയിൽ ഐഡി നൽകുക. ഒരു ലിങ്ക് ഇമെയിലിൽ ലഭിക്കും. ഈ ലിങ്ക് തുറക്കുമ്പോൾ  ലഭിക്കുന്ന ആപ്പും ഇൻസ്റ്റാൾ ചെയ്യുക. ഈ ആപ് തുറന്ന് ആധാർ അടക്കം വിവരങ്ങൾ നൽകുക. ക്യാമറ ഉപയോഗിച്ച് മുഖം സ്കാൻ ചെയ്യുക. തുടർന്ന് ‘ക്ലയന്റ് റജിസ്ട്രേഷൻ സക്സസ്ഫുൾ’ എന്ന മെസേജ് ലഭിക്കും. സംവിധാനത്തിൽ ഒരാൾക്ക് മറ്റുള്ളവരുടെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനും കഴിയും.

English Summary: Face recognition for renew Life certificate

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS