പുതുവർഷാഘോഷം: ഡിജെ പാർട്ടികൾക്കു നിയന്ത്രണം

Mail This Article
×
തിരുവനന്തപുരം∙ സംസ്ഥാനത്ത് പുതുവർഷാഘോഷങ്ങളുടെ ഭാഗമായുള്ള ഡിജെ പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി പൊലീസ്. ലഹരി ഉപയോഗത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസിന്റെ മുന്നറിയിപ്പിനെ തുടർന്നാണിത്. തിരുവനന്തപുരത്ത് രണ്ട് ഹോട്ടലുകൾക്ക് പൊലീസ് നോട്ടിസ് നൽകി.
സംസ്ഥാന വ്യാപകമായി പരിശോധന കർശനമാക്കാനാണു ഡിജിപിയുടെ നിർദേശം. നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരിക്കുന്ന ഇടങ്ങളിൽ മാത്രമേ പാർട്ടി നടത്താവു. പൊലീസ് ആവശ്യപ്പെടുന്ന മുറയ്ക്ക് ദൃശ്യങ്ങൾ ലഭ്യമാക്കണം. രാത്രി 10നു ശേഷം പാർട്ടിയോ ആഘോഷങ്ങളോ പാടില്ല. പാർട്ടിയിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ ഹോട്ടൽ ഉടമ പൊലീസിനു നൽകണം. ഈ നിബന്ധനകൾ അംഗീകരിച്ചില്ലെങ്കിൽ പാർട്ടി നടത്താൻ അനുവദിക്കില്ല.
English Summary: New year celebrations, restrictions
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.