ഡിഎൻഎ ഫലം: ബിനോയ് കോടിയേരി രണ്ടാഴ്ചയ്ക്കകം മറുപടി നൽകണം

binoy-kodiyeri-1
ബിനോയ് കോടിയേരി (ഫയൽ ചിത്രം)
SHARE

മുംബൈ ∙ പീഡനക്കേസിൽ ഡിഎൻഎ പരിശോധനാഫലം പുറത്തുവിടണമെന്ന ബിഹാർ സ്വദേശിനിയുടെ അപേക്ഷയിൽ മറുപടി സമർപ്പിക്കാൻ ബോംബെ ഹൈക്കോടതി ബിനോയ് കോടിയേരിക്ക് രണ്ടാഴ്ച അനുവദിച്ചു. യുവതിയുടെ അപേക്ഷ ഓൺലൈനിൽ ഇന്നലെ പരിഗണിച്ചപ്പോൾ ബിനോയിയുടെ അഭിഭാഷകൻ കൂടുതൽ സമയം ചോദിച്ചിരുന്നു. കേസ് ഇനി അടുത്ത പത്തിനു പരിഗണിക്കും. 

വിവാഹവാഗ്ദാനം നൽകി ബിനോയ് വർഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തിൽ മകനുണ്ടെന്നും ഡാൻസ് ബാർ നർത്തകി 2019 ജൂണിലാണു മുംബൈ ഓഷിവാര പൊലീസിൽ പരാതി നൽകിയത്. ബോംബെ ഹൈക്കോടതി നിർദേശപ്രകാരമായിരുന്നു ഡിഎൻഎ പരിശോധന. ഫലം രഹസ്യരേഖയായി മുംബൈ പൊലീസ് കൈമാറിയിട്ട് ഒരു വർഷം പിന്നിട്ടു. തനിക്കെതിരെയുള്ള കേസ് തള്ളണമെന്ന ബിനോയിയുടെ പരാതിയും കോടതി പരിഗണനയിലാണ്. 

English Summary: Binoy Kodiyeri – Bar dancer rape case, Bombay Highcourt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

ചാക്കോച്ചനും ദേവദൂതരും | ന്നാ താൻ കേസ് കൊട് Promotion | Manorama Online

MORE VIDEOS