ADVERTISEMENT

തിരുവനന്തപുരം∙ പൊലീസിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ചില സംഭവങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള വിമർശനങ്ങൾ സിപിഎം സമ്മേളനങ്ങളിൽ ഉയർന്നിട്ടുണ്ടെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അതു സ്വാഭാവികമാണെന്നും അതിനപ്പുറം പൊലീസിനെയാകെ തള്ളിപ്പറയുകയോ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുകയോ ചെയ്യുന്ന നിലപാട് പാർട്ടിയുടെ ഒരു സമ്മേളനവും സ്വീകരിച്ചിട്ടില്ലെന്നും കോടിയേരി പറഞ്ഞു. സിപിഎം സമ്മേളനങ്ങളിൽ പൊലീസിനെതിരെ വിമർശനങ്ങൾ ഉയരുന്നതു സംബന്ധിച്ച മാധ്യമ വാർത്തകളുടെ പശ്ചാത്തലത്തിൽ പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിശദീകരണം.

ജനസേവനത്തിന്റെ ഇന്ത്യയിലെ തിളങ്ങുന്ന മുഖമായി പൊലീസിനെ വളർത്തിയത് ആഭ്യന്തര വകുപ്പു ഭരിക്കുന്ന മുഖ്യമന്ത്രിയുടെ കാഴ്ചപ്പാടിന്റെയും സമർഥമായ ഇടപെടലിന്റെയും ഫലമായിട്ടാണ്. നേട്ടങ്ങളുള്ളപ്പോൾ തന്നെ ഒറ്റപ്പെട്ട ആക്ഷേപങ്ങളുമുണ്ട്. അരലക്ഷം പേർ വരുന്ന പൊലീസ് സേന യന്ത്ര മനുഷ്യരുടേതല്ല. സ്ഥാനത്തിനു നിരക്കാത്ത പ്രവൃത്തി തുടരുന്ന സേനാംഗങ്ങളെയോ ഉദ്യോഗസ്ഥരെയോ വച്ചുപൊറുപ്പിക്കില്ലെന്നു മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

സിപിഎം നേതൃത്വം നൽകുന്ന എൽഡിഎഫ് ഭരണമാണ് സംസ്ഥാനത്ത് ഉള്ളതെങ്കിലും പൊലീസിന്റെയോ മറ്റേതെങ്കിലും വകുപ്പുകളുടെയോ ഭരണക്കുത്തക സിപിഎമ്മിനില്ല. ജനങ്ങൾ തിരഞ്ഞെടുത്ത് രണ്ടാം ഊഴം നൽകിയ എൽഡിഎഫ് സർക്കാർ ഒരു മുന്നണിയുടെയോ പാർട്ടിയുടെയോ സ്വകാര്യ സ്വത്തല്ല. ന്യായമായ കാര്യങ്ങൾക്കു വേണ്ടി സിപിഎം പ്രവർത്തകർക്കു പൊലീസ് സ്റ്റേഷനുകളിൽ ചെല്ലാം. പക്ഷേ പൊലീസിന്റെ നീതിനിർവഹണത്തിൽ ഇടപെടാൻ പാടില്ല. കൊടും കുറ്റവാളികൾക്കു വേണ്ടി ആരും ഇടപെടുകയും ചെയ്യരുത് എന്നും കോടിയേരി പറഞ്ഞു.

English Summary: Kodiyeri Balakrishnan support Kerala Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com