പാലക്കാട് ∙ കേന്ദ്രം കുറച്ചിട്ടും ഇന്ധനനികുതി കുറയ്ക്കാത്ത കേരള സർക്കാരിന്റെ നിലപാടിനെതിരെ മേയ് 10നു സംസ്ഥാനത്തു പൊതുപണിമുടക്കു നടത്തുമെന്നു ബിഎംഎസ് ദക്ഷിണ ക്ഷേത്രീയ സംഘടനാ സെക്രട്ടറി എസ്.ദുരൈരാജ് അറിയിച്ചു.
എല്ലാവരെയും കടക്കാരാക്കുന്ന അഴിമതി നിറഞ്ഞ ദുർഭരണമാണു കേരളത്തിലേത്. സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെക്കൂടിയാണു പണിമുടക്കെന്നും അദ്ദേഹം പറഞ്ഞു.
English Summary: BMS to Conduct Strike on May 10