മോദിയാവരുത് പിണറായി, കെ റെയിൽ ബാധിതരുമായി സംസാരിക്കണം: മേധ

medha-patkar-1
മേധ പട്കർ (ഫയൽ ചിത്രം)
SHARE

കോഴിക്കോട് ∙ സിൽവർ ലൈൻ റെയിൽപാതയെ എതിർക്കുന്നവർ മുഖ്യമന്ത്രിക്കെതിരെയല്ല സമരം ചെയ്യുന്നതെന്നും, ഒരാസൂത്രണവുമില്ലാതെ നടപ്പാക്കാൻ ശ്രമിക്കുന്ന പദ്ധതിക്കെതിരെയാണെന്നും പരിസ്ഥിതി പ്രവർത്തക മേധ പട്കർ. കെ റെയിൽ പ്രതിരോധ സമിതി കാട്ടിലപ്പീടികയിൽ നടത്തിവരുന്ന സത്യഗ്രഹത്തിന്റെ 466–ാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. 

മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയും കേരളത്തിലെ സിൽവർ ലൈൻ പദ്ധതിയും തമ്മിലുള്ള സാമ്യം കേരളത്തിലെ ഇടതുപക്ഷം പഠിക്കണം. സുസ്ഥിര വികസനമാണ് കേരളം ആവശ്യപ്പെടുന്ന മാതൃക. 

സമരം ചെയ്ത കർഷകരുടെ ചോദ്യങ്ങളിൽ നിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖംതിരിച്ചു. അതുപോലെ കേരളത്തിലെ ജനങ്ങൾ സിൽവർ ലൈനിനെക്കുറിച്ച് ചോദ്യങ്ങൾ ചോദിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ മുഖം തിരിക്കില്ലെന്നാണു പ്രതീക്ഷ. മോദിയിൽ നിന്നു വ്യത്യസ്തനാണു പിണറായിയെങ്കിൽ പദ്ധതി ബാധിതരുമായി ചർച്ച നടത്തണം. സിൽവർ ലൈൻ പദ്ധതിക്കായി സർവേക്കല്ലിട്ട ഏതെങ്കിലും വീട്ടിൽപോയി വീട്ടുകാരുമായി സംസാരിക്കാൻ മുഖ്യമന്ത്രി സമയം കണ്ടെത്തണമെന്നും മേധ പട്കർ പറഞ്ഞു.

English Summary: Medha Patkar against CM Pinarayi Vijayan on Silver Line Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA