ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്ത് കോവി‍ഡ് മരണം അര ലക്ഷം കടന്നു; ആകെ 50,053. ഇതിൽ 19,316 എണ്ണവും ബന്ധുക്കൾ നൽകിയ അപ്പീലിലൂടെ സർക്കാർ അംഗീകരിച്ചതാണ്. 75 ദിവസത്തെ ഇടവേളയ്ക്കുശേഷം പ്രതിദിന കോവിഡ് കേസുകൾ വീണ്ടും 9000 കടക്കുകയും ചെയ്തു. ഇന്നലെ 63,898 സാംപിളുകൾ പരിശോധിച്ചപ്പോൾ 9066 പേർ പോസിറ്റീവായി. ടിപിആർ 14.18%. തിരുവനന്തപുരം (2200), എറണാകുളം (1478), തൃശൂർ (943) ജില്ലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.

ഒരാഴ്ചയ്ക്കിടെ കോവിഡ് കേസുകളിൽ 100% വർധനയാണ് ഉണ്ടായിരിക്കുന്നതെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു. ആരോഗ്യ പ്രവർത്തകർക്കും 20–40 പ്രായപരിധിയിലുള്ളവർക്കും കോവിഡ് കൂടുതലായി ബാധിക്കുന്നു. മുൻപ് ഒക്ടോബർ 27നാണ് കേസുകൾ 9000 കടന്നത്. അന്ന് 82,869 സാംപിളുകളിലായി 9445 കേസുകളാണു കണ്ടെത്തിയത്; ടിപിആർ 11.42%. ഡിസംബർ 27നു ടിപിആർ 3.88% (1636 കേസുകൾ) വരെ കുറഞ്ഞിരുന്നു. കോവിഡ് മരണം അര ലക്ഷം കടക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണു കേരളം. മഹാരാഷ്ട്രയിൽ മരണം 1.41 ലക്ഷമായി. രാജ്യത്താകെ മരണം 4.84 ലക്ഷം.

Content Highlight: Covid death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com