ജീവനക്കാരെ വീണ്ടും ഖാദി ഉടുപ്പിക്കാൻ സർക്കാർ; ബുധനാഴ്ചകളിൽ ധരിക്കണമെന്ന് ഉത്തരവ്

khadi
ഓണവിപണനത്തോടനുബന്ധിച്ച് പാലക്കാട് ഖാദി ഗ്രാമ സൗഭാഗ്യയിൽ വസ്ത്രങ്ങൾ വാങ്ങാനെത്തിയവർ. (ഫയൽ ചിത്രം)
SHARE

തിരുവനന്തപുരം ∙ ഉടുപ്പിക്കാൻ ശ്രമിക്കുന്തോറും ജീവനക്കാർ ഒഴിഞ്ഞുമാറുന്ന, 14 വർഷമായിട്ടും നടപ്പാകാത്ത ഉത്തരവു സർക്കാർ ഇന്നലെ വീണ്ടും ഇറക്കി: ബുധനാഴ്ച തോറും സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപന ജീവനക്കാരും അധ്യാപകരും ഖാദിയോ കൈത്തറിയോ ധരിക്കണം. കോവി‍ഡ് കാലത്തു കൈത്തറി– ഖാദി മേഖലകൾ പ്രതിസന്ധിയിലായതിനാൽ സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലേക്ക് ആവശ്യമായ ഖാദി/ കൈത്തറി ഉൽപന്നങ്ങൾ ഉടൻ വാങ്ങണമെന്നും പൊതുഭരണവകുപ്പിന്റെ ഉത്തരവിൽ പറയുന്നു. 

വിഎസ് സർക്കാരിന്റെ കാലത്ത് വ്യവസായ മന്ത്രി എളമരം കരീം പ്രഖ്യാപിച്ച തീരുമാനമാണ് ഇതുവരെ നടക്കാതെ പോയത്. എളമരം കരീമിന്റെ കാലത്തു ശനിയാഴ്ചയാണു ഖാദിയോ കൈത്തറിയോ നിർബന്ധമാണെന്ന് അറിയിച്ചിരുന്നത്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 2012 ൽ, അധ്യാപകരെ കൂടി ഉൾപ്പെടുത്താൻ ദിവസം ബുധനാഴ്ചയാക്കി ഉത്തരവ് വീണ്ടും ഇറക്കി. 

English Summary: Kerala Government employees urged to wear Khadi, handloom clothes on Wednesdays

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA