ADVERTISEMENT

തിരുവനന്തപുരം∙ വൈദ്യുതി ബോർഡിന്റെ എമർജൻസി വാഹനങ്ങളിലും ഇനി മൾട്ടി കളർ ഫ്ലാഷറുകൾ. വൈദ്യുതി സംബന്ധമായ പ്രകൃതി ദുരന്തങ്ങൾ, അപകടങ്ങൾ എന്നിവ കൈകാര്യം ചെയ്യാൻ വൈദ്യുതി ബോർഡ് ഉപയോഗിക്കുന്ന വാഹനങ്ങൾക്കു നീല, ചുവപ്പ്, വെള്ള ഫ്ലാഷറുകൾ ഉപയോഗിക്കാൻ കേന്ദ്ര ഗതാഗത നിയമം അനുസരിച്ചു ഗതാഗത വകുപ്പ് അനുമതി നൽകി. ഇത്തരം കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതാണെന്നു ചീഫ് എൻജിനീയർമാർ സാക്ഷ്യപ്പെടുത്തിയ വാഹനങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ ഫ്ലാഷറുകൾ ഘടിപ്പിക്കുക.

പ്രസാരണ, വിതരണ സർക്കിളുകളിലെ ഡപ്യൂട്ടി ചീഫ് എൻജിനീയർമാർക്കു കീഴിലുള്ള ഓരോ വാഹനം ഇപ്രകാരം ഫ്ലാഷർ ഘടിപ്പിച്ചു നിരത്തി‍ൽ ഉണ്ടാകുമെന്നു ബോർഡ് ചെയർമാൻ ബി.അശോക് അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ ബോർഡ് ഡയറക്ടർമാരുടെ വാഹനങ്ങളിലും ഇത്തരം ഫ്ലാഷറുകൾ ഘടിപ്പിക്കാൻ അനുമതി ഉണ്ട്.

പഴയ ഡീസൽ, പെട്രോൾ വാഹനങ്ങൾ കാലഹരണപ്പെടുമ്പോൾ പകരം ഇലക്ട്രിക് വാഹനങ്ങൾ മാത്രം വാങ്ങാനാണു ബോർഡിന്റെ തീരുമാനം. ഇനി മുതൽ ഇങ്ങനെ വാങ്ങുന്ന വാഹനങ്ങൾക്കു ബോർഡിന്റെ ഔദ്യോഗിക നിറങ്ങളായ നീലയും വെള്ളയുമായിരിക്കും. 

English Summary: Color flashers in KSEB emergency vehicles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com