ക്ഷേമ പെൻഷൻ മസ്റ്ററിങ് ഫെബ്രുവരി 1 മുതൽ 20 വരെ

SHARE

തിരുവനന്തപുരം ∙ 2019 ഡിസംബർ 31നു മുൻപു സാമൂഹികസുരക്ഷാ പെൻഷനോ ക്ഷേമ പെൻഷനോ അനുവദിച്ചിട്ടും മസ്റ്റർ ചെയ്യാൻ‌ കഴിയാത്തവർക്കു ഫെബ്രുവരി 1 മുതൽ 20 വരെ പുതുതായി അവസരം നൽകാൻ ധനവകുപ്പ് തീരുമാനിച്ചു. മുൻപു പെൻഷൻ പട്ടികയിൽ ഉണ്ടായിരുന്നതിൽ 3.42 ലക്ഷം സാമൂഹികസുരക്ഷാ പെൻഷൻകാരും 1.07 ലക്ഷം ക്ഷേമ പെൻഷൻകാരും മസ്റ്ററിങ് പൂർത്തിയാക്കാൻ കഴിയാത്തതിനാൽ പുറത്തായിരുന്നു; മൊത്തം നാലര ലക്ഷത്തോളം പേർ.

അക്ഷയ കേന്ദ്രങ്ങൾ വഴിയാണ് മസ്റ്ററിങ് പൂർത്തിയാക്കേണ്ടത്. തദ്ദേശ സെക്രട്ടറിയെ ബന്ധപ്പെട്ടാൽ കിടപ്പുരോഗികൾക്കു വീട്ടിൽ സൗകര്യം ലഭ്യമാക്കും. ക്ഷേമ പെൻഷൻ വാങ്ങുന്നവരെങ്കിൽ ബന്ധപ്പെട്ട ബോർഡ് ഉദ്യോഗസ്ഥരെയാണ് ബന്ധപ്പെടേണ്ടത്. ബയോമെട്രിക് മസ്റ്ററിങ്ങിൽ പരാജയപ്പെടുന്നവർക്കു ഫെബ്രുവരി 28 വരെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിങ് പൂർത്തിയാക്കാം.

Content Highlight: Pension mastering

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA