അട്ടപ്പാടി മധു കൊലക്കേസ്: സ്ഥാനമൊഴിയാൻ കത്ത് നൽകി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ

Madhu
SHARE

പാലക്കാട് ∙ ആദിവാസി യുവാവ് മധു അട്ടപ്പാടിയിൽ ആൾക്കൂട്ട മർദനത്തിന് ഇരയായി കൊല്ലപ്പെട്ട കേസിലെ വിചാരണ 25ന് ആരംഭിക്കാനിരിക്കെ, സ്ഥാനമൊഴിയാൻ സന്നദ്ധത പ്രകടിപ്പിച്ച് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ. കൊല നടന്നു 4 വർഷമാകാറായിട്ടും വിചാരണ ആരംഭിക്കാത്ത കേസ് ഇതോടെ അനിശ്ചിതത്വത്തിലായി. മണ്ണാർക്കാട് പട്ടികജാതി–വർഗ സ്പെഷൽ കോടതി പരിഗണിക്കുന്ന കേസിലെ 16 പ്രതികളും ജാമ്യത്തിലാണ്.

കണ്ണിന് ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചാണു പബ്ലിക് പ്രോസിക്യൂട്ടർ വി.ടി.രഘുനാഥ് സ്ഥാനമൊഴിയാൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനു കത്തു നൽകിയത്. മൂവായിരത്തോളം പേജുള്ള കുറ്റപത്രം വായിക്കൽ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ നടത്താൻ നിലവിലെ സാഹചര്യത്തിൽ കഴിയില്ല. ചുമതലകൾ നിർവഹിക്കാനാകാത്തതിനാൽ ഒഴിവാക്കണമെന്നാണ് അപേക്ഷയിലുള്ളത്.

English Summary: Prosecuter requests DGP to relieve him from Madhu murder case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA