മോൻസൻ കേസ്: എല്ലാ വിവരങ്ങളും നൽകാനാവില്ല എന്ന് ക്രൈംബ്രാ‍ഞ്ച്

SHARE

കൊച്ചി∙ പുരാവസ്തു തട്ടിപ്പുകാരനായ മോൻസൻ മാവ‌ുങ്കലിനെതിരെയുള്ള കേസുകളിൽ സമാഹരിച്ച വിവരങ്ങളെല്ലാം കള്ളപ്പണ ഇടപാട് അന്വേഷിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇഡി) നൽകാനാവില്ലെന്നു ക്രൈംബ്രാ‍ഞ്ച് ഹൈക്കോടതിയെ അറിയിച്ചു. സാധ്യമായവ നൽകുന്നുണ്ട്. 

കൊച്ചിയിൽ ഓഫിസുള്ള ഇഡിക്ക് ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തി വേണ്ട വിവരങ്ങൾ എടുക്കാം. ആരെയെങ്കിലും നിയോഗിച്ചാൽ പ്രസക്തമായ വിവരങ്ങൾ കൈമാറാമെന്ന് അറിയിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ചിന്റെ സഹായമില്ലാതെ തന്നെ ഇഡിക്ക് അന്വേഷിക്കാൻ സാധ്യമാണെന്നും അറിയിച്ചു.

മോൻസനെതിരെ മൊഴി നൽകിയതിനു പൊലീസ് പീഡിപ്പിക്കുന്നതായി ആരോപിച്ച് മുൻ ഡ്രൈവർ ഇ. വി. അജിത്ത് നൽകിയ ഹർജിയിൽ കോടതി നിർദേശപ്രകാരമാണു ക്രൈംബ്രാഞ്ച് എസ്പി എം. ജെ. സോജൻ ഇക്കാര്യങ്ങൾ അറിയിച്ചത്.

Content Highlight: Monson Mavunkal, Crime Branch

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS