ADVERTISEMENT

തിരുവനന്തപുരം ∙ തുടർചികിത്സയുടെ ഭാഗമായുള്ള പരിശോധനകൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ യുഎസിലേക്ക്. കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഇന്നു പുലർച്ചെ 4.30നുള്ള എമിറേറ്റ്‌സ് വിമാനത്തിൽ ദുബായിലേക്കും അവിടെ നിന്നുള്ള തുടർവിമാനത്തിൽ യുഎസിലേക്കുമാണു യാത്ര. ഭാര്യ കമലയും പിഎ വി.എം.സുനീഷും ഒപ്പം ഉണ്ട്.

ഇന്നലെ വൈകിട്ട് ആറരയോടെ മുഖ്യമന്ത്രി കൊച്ചി വിമാനത്താവളത്തിലെത്തി. വിമാനത്താവളത്തിലെ അതിഥി മുറിയിൽ ആണ് രാത്രി തങ്ങിയത്. അമേരിക്കയിലെ മിനസോട്ടയിലെ മേയോ ക്ലിനിക്കിലാണു ചികിത്സ. 29നു മടങ്ങിയെത്തും. 2018 ലും മേയോ ക്ലിനിക്കിൽ പിണറായി ചികിത്സ തേടിയിരുന്നു. തുടർ പരിശോധനകൾ കഴിഞ്ഞ ഒക്ടോബറിൽ നടത്തേണ്ടതായിരുന്നു. ഇതിനിടെ ചെന്നൈയിൽ ചികിത്സ തേടി.

രണ്ടാഴ്ചയോളം മുഖ്യമന്ത്രി വിദേശത്താണെങ്കിലും ചുമതല ആർക്കും നൽകിയിട്ടില്ല. ഓൺലൈനായി മന്ത്രിസഭ ചേരുമെന്നും ഇ ഫയൽ സംവിധാനത്തിലൂടെ അത്യാവശ്യ ഫയലുകളിൽ തീരുമാനമെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. 19നു പതിവു മന്ത്രിസഭായോഗം ഓൺലൈനായി ചേരും. ചികിത്സയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അദ്ദേഹം മന്ത്രിസഭയെ അറിയിച്ചിട്ടില്ല.

Content Highlight: Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com