ഉമ്മൻ ചാണ്ടി വധശ്രമക്കേസ്: വിചാരണ തുടങ്ങി

oommen-chandy-01
SHARE

കണ്ണൂർ ∙ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വധിക്കാൻ ശ്രമിച്ച കേസിന്റെ വിചാരണ കണ്ണൂർ അസിസ്റ്റന്റ് സെഷൻസ് കോടതിയിൽ ആരംഭിച്ചു. കേസിലെ ഒന്നാം സാക്ഷിയും സംഭവ സമയത്തു കണ്ണൂർ ടൗൺ എസ്ഐയുമായിരുന്ന കെ.സനിൽ കുമാറിന്റെ മൊഴി കോടതി രേഖപ്പെടുത്തി. രണ്ടാം സാക്ഷിയും സംഭവ സമയത്തു കണ്ണൂർ‌ ടൗൺ സ്റ്റേഷനിലെ സീനിയർ സിപിഒയുമായിരുന്ന മനോജ് കുമാറിനെ അടുത്ത വിചാരണ ദിവസം ഹാജരാക്കാൻ പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. 3 മുതൽ 6 വരെ സാക്ഷികൾക്കു സമൻസ് അയയ്ക്കാൻ കോടതി ഉത്തരവായി. വിചാരണ ഫെബ്രുവരി 10ലേക്കു മാറ്റി. 

2013 ഒക്ടോബർ 7ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കണ്ണൂർ പൊലീസ് മൈതാനിയിൽ നടന്ന സംസ്ഥാന പൊലീസ് കായിക മേളയുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യാൻ എത്തവേ ടൗൺ പൊലീസ് സ്റ്റേഷനു സമീപം ഒരു സംഘം ആളുകൾ ഉമ്മൻ ചാണ്ടി സഞ്ചരിച്ച വാഹനത്തിനു നേരെ കല്ലേറ് നടത്തുകയായിരുന്നു. കല്ലേറിൽ കാറിന്റെ ചില്ല് തകർ‌ന്ന് ഉമ്മൻ ചാണ്ടിക്കു പരുക്കേറ്റിരുന്നു. പ്രതികൾക്ക് എതിരെ വധശ്രമത്തിനും ഗൂഢാലോചനയ്ക്കുമാണു കേസെടുത്തത്. കേസിൽ 114 പ്രതികളാണുള്ളത്.

English Summary: Trial started in Oommen Chandy murder attempt case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA