ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ, പരീക്ഷകൾ മാറ്റിവച്ച് 25 ന് കോളജ് യൂണിയൻ തിരഞ്ഞെടുപ്പ് നടത്താൻ കേരള സർവകലാശാല തീരുമാനം. 17 മുതൽ 24 വരെ നടത്താൻ നിശ്ചയിച്ചിരുന്ന രണ്ടാം സെമസ്റ്റർ സിബിസിഎസ്, കരിയർ റിലേറ്റഡ് സിബിസിഎസ്എസ് പരീക്ഷകളാണ് തിരഞ്ഞെടുപ്പ് നടത്താനായി മാറ്റിയത്. ടിപിആർ 36 നു മുകളിലായ തിരുവനന്തപുരം ജില്ലയിൽ പൊതുയോഗങ്ങൾക്കും കൂടിച്ചേരലുകൾക്കുമമെല്ലാം വിലക്ക് ഏർപ്പെടുത്തിയതിനിടെയാണ് ഇവിടെയുള്ള കോളജുകളിൽ ഉൾപ്പെടെ തിരഞ്ഞെടുപ്പ് നടത്താനുള്ള സർവകലാശാല തീരുമാനം.

വിദ്യാർഥി സംഘടനകളുടെ നിർബന്ധത്തെ തുടർന്നാണ് ധൃതി പിടിച്ചു  തിരഞ്ഞെടുപ്പ് നടത്തുന്നത്.  ഇതിനെതിരെ മറ്റ് വിദ്യാർഥികളും രക്ഷിതാക്കളും രംഗത്തുവന്നു.  കോളജുകളിലെ തിരഞ്ഞെടുപ്പ് മാറ്റിവച്ച് മാതൃകയാകേണ്ടതിനു പകരം പരീക്ഷകൾ മാറ്റി വച്ച് തിരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ വിമർശനം വ്യാപകമാണ്.  കോവിഡ് വ്യാപിച്ചതോടെ സംസ്ഥാനത്തെ പല കോളജുകളും കോവിഡ് ക്ലസ്റ്റുകളായി അടച്ചു പൂട്ടിയിരിക്കുകയാണ്.

English Summary: Covid, no change for college union election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com