ADVERTISEMENT

തിരുവനന്തപുരം ∙ സംസ്ഥാനത്തു 48 പേർക്കുകൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്താകെ ഒമിക്രോൺ ബാധിതർ 528 ആയി. കോഴിക്കോട് 12, എറണാകുളം 9, തൃശൂർ 7, തിരുവനന്തപുരം 6, കോട്ടയം 4, മലപ്പുറം 2, കൊല്ലം, ഇടുക്കി, ആലപ്പുഴ, പാലക്കാട്, വയനാട്– 1 വീതം എന്നിങ്ങനെയാണു പുതിയ കേസുകളുടെ എണ്ണം. ഇതിനു പുറമേ യുഎഇയിൽനിന്നെത്തിയ 3 തമിഴ്നാട് സ്വദേശികൾക്കും സ്ഥിരീകരിച്ചു.

33 പേർ ലോ റിസ്‌ക് രാജ്യങ്ങളിൽനിന്നും 2 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽനിന്നും വന്നതാണ്. തൃശൂരിൽനിന്നുള്ള 3 പേരും കൊല്ലത്തുനിന്നുള്ള ഒരാളും മറ്റു സംസ്ഥാനങ്ങളിൽനിന്നു വന്നവരാണ്. കോഴിക്കാട്ടുള്ള 8 പേർക്കും കോട്ടയത്ത് ഒരാൾക്കും സമ്പർക്കത്തിലൂടെയാണ് ഒമിക്രോൺ ബാധിച്ചത്.

English Summary: Omicron cases in kerala update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com