ADVERTISEMENT

വടക്കാഞ്ചേരി ∙ തിരുവനന്തപുരത്തെ വിവാദം ശമിക്കുംമുൻപേ തൃശൂർ ജില്ലയിലും സിപിഎമ്മിന്റെ തിരുവാതിരക്കളി. 21ന് ആരംഭിക്കുന്ന തൃശൂർ ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാർഥം തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊരോക്കാട് സെന്ററിലെ ഗ്രൗണ്ടിലാണ് വെള്ളിയാഴ്ച വൈകിട്ട് നൂറ്റിയൻപതോളം വനിതകളെ പങ്കെടുപ്പിച്ച് തിരുവാതിരക്കളി നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുനിൽകുമാർ, പാർട്ടി ലോക്കൽ സെക്രട്ടറി ടി.പരമേശ്വരൻ എന്നിവരാണു  നേതൃത്വം നൽകിയത്.

ആൾക്കൂട്ടം ഒഴിവാക്കാൻ പൊതുസമ്മേളനം ഒഴിവാക്കിയിരുന്നു എന്ന വിശദീകരണമാണു പാർട്ടി നേതൃത്വത്തിന്. നേരത്തേ തയാറാക്കിയ പരിപാടി ആയതിനാൽ തിരുവാതിരക്കളി ഒഴിവാക്കേണ്ട എന്നു നേതൃത്വം തീരുമാനിക്കുകയായിരുന്നത്രേ. പങ്കെടുത്ത 150 വനിതകൾക്കു പുറമേ കാഴ്ചക്കാരായി നൂറോളം പേരും സ്ഥലത്ത് ഒത്തുകൂടിയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽ പറത്തി നടത്തിയ പരിപാടിക്കെതിരെ വിമർശനം ഉയർന്നിട്ടുണ്ട്.

English Summary: Thiruvathira for cpm thrissur district conference promotion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com