ADVERTISEMENT

തിരുവനന്തപുരം ∙ പച്ച‍ത്തേങ്ങ സംഭരണം ഊർജിതമാക്കുന്നതിന് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊ‍മോഷൻ കൗൺസിലിന്റെ (വിഎഫ്പിസികെ) സഹായം തേടാൻ കേരഫെഡ് തീരുമാനിച്ചു. 

പുതിയ തീരുമാന പ്രകാരം വിഎഫ്പിസികെ നേതൃത്വത്തിൽ നാളെ മുതൽ വടക്കൻ ജില്ലകളിൽ 25 സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കുമെന്നു കേരഫെഡ് എംഡി ആർ.അശോക് പറഞ്ഞു. സഹകരണ സംഘങ്ങളുമായി ധാരണയിലെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് വിഎഫ്പിസികെയുടെ സഹകരണം തേടിയത്. 

32 രൂപ താങ്ങു വില പ്രകാരം ഈ മാസം 5 മുതലാണ് 5 ജില്ലകളിൽ സംഭരണം ആരംഭിച്ചത്. എന്നാൽ സംഭരണം 5 ജില്ലകളിൽ മാത്രമായി പരിമിതപ്പെടുത്തി‍യതിനെതിരെ കർഷകർ വിമർശനവുമായി എത്തി. തുടർന്നാണ് സഹകരണ സംഘങ്ങളുടെ സഹകരണത്തോടെ സംഭരണ കേന്ദ്രങ്ങൾ തുടങ്ങാൻ കേരഫെഡ് തീരുമാനിച്ചത്. പലതവണ ചർച്ച നടത്തിയിട്ടും സഹകരണ സംഘങ്ങളുമായി ധാരണയിലെത്താൻ കഴിഞ്ഞില്ല. 

സംഭരണം തുടങ്ങി ഒന്നരയാ‍ഴ്ചയായിട്ടും കാര്യമായ പ്രതികരണം ഇല്ല. ഇന്നലെ മലപ്പുറം ജില്ലയിൽ മാത്രമാണ് സംഭരണം നടന്നത്. ഇവിടെ 2052 കിലോ പ‍ച്ചത്തേങ്ങ സംഭരിച്ചു. 

Content Highlight: Coconut procurement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com