ADVERTISEMENT

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയൻ യുഎസിൽനിന്നു പങ്കെടുക്കുന്ന ആദ്യ മന്ത്രിസഭാ യോഗം ഇന്നു രാവിലെ 9.30ന് ഓൺലൈനായി നടക്കും. മുഖ്യമന്ത്രി വിദേശത്തുനിന്നു മന്ത്രിസഭാ യോഗം നിയന്ത്രിക്കുന്നത് ആദ്യമാണ്. നാളെ വൈകിട്ടു കോവിഡ് അവലോകന യോഗവും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേരുന്നുണ്ട്. ആൾക്കൂട്ടം ഒഴിവാക്കുന്നതിനുള്ള നിയന്ത്രണങ്ങളായിരിക്കും പ്രധാന ചർച്ചാവിഷയം. സംസ്ഥാന വ്യാപകമായി കോളജുകൾ അടയ്ക്കുന്നതും പരിഗണിക്കും.

കോളജുകൾ അടച്ചിടുന്നത് ആലോചിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു അറിയിച്ചു. ക്യാംപസുകളിൽ കോവിഡ് വ്യാപനം ഉണ്ടായാൽ 15 ദിവസത്തേക്ക് അടച്ചിടാൻ പ്രിൻസിപ്പൽമാർക്കു നിർദേശം നൽകിയിട്ടുണ്ട്. ഇതനുസരിച്ചു തിരുവനന്തപുരം ജില്ലയിലെ പല എൻജിനീയറിങ്/ ആർട്സ് & സയൻസ് കോളജുകളും ദിവസങ്ങളായി അടഞ്ഞു കിടക്കുകയാണ്. എല്ലായിടത്തും ഓൺലൈനായി ക്ലാസുണ്ട്.

സ്കൂളുകളിൽ വാക്സിനേഷൻ ഇന്നു മുതൽ

സംസ്ഥാനത്തെ 967 സ്കൂളുകളിൽ 15–18 പ്രായക്കാരായ വിദ്യാർഥികൾക്കുള്ള കോവിഡ് വാക്സീൻ വിതരണം ഇന്ന് ആരംഭിക്കും. വാക്സീന് അർഹതയുള്ള അഞ്ഞൂറിലേറെ വിദ്യാർഥികളുള്ള സ്കൂളുകളിലാണ് ഈ സൗകര്യം. രക്ഷിതാക്കളുടെ സമ്മതത്തോടെയായിരിക്കും നൽകുക. രാവിലെ 9 മുതൽ വൈകിട്ട് 3 വരെയാണു സമയം. സ്‌കൂളുകളുടെ സൗകര്യം കണക്കിലെടുത്ത് സമയത്തിൽ മാറ്റം വരാം. എറണാകുളത്ത് 50 സ്കൂളുകളിൽ വിതരണം ഇന്നലെത്തന്നെ പൂർത്തിയാക്കി. 

വാക്സീൻ ക്ലാസിൽ: എറണാകുളം തോപ്പുംപടി ഔവർ ലേഡീസ് ഗേൾസ് ഹൈസ്‌കൂളിലെ കുട്ടികൾ കോവിഡ് വാക്സീൻ എടുത്ത ശേഷം. ചിത്രം: ഇ.വി. ശ്രീകുമാർ ∙ മനോരമ
വാക്സീൻ ക്ലാസിൽ: എറണാകുളം തോപ്പുംപടി ഔവർ ലേഡീസ് ഗേൾസ് ഹൈസ്‌കൂളിലെ കുട്ടികൾ കോവിഡ് വാക്സീൻ എടുത്ത ശേഷം. ചിത്രം: ഇ.വി. ശ്രീകുമാർ ∙ മനോരമ

English Summary: Colleges in Kerala May Shut down due to Covid; Decision on Thursday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com