കോവിഡ് ഡ്യൂട്ടിയിലായിരുന്ന നഴ്സ് മരിച്ചു

ps-saritha-1
പി.എസ്.സരിത
SHARE

തിരുവനന്തപുരം ∙ വർക്കല താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വൺ നഴ്സിങ് ഓഫിസർ പുത്തൻചന്ത വില്വമംഗലം വീട്ടിൽ പി.എസ്.സരിത (45) കോവിഡ് ബാധയെത്തുടർന്നു മരിച്ചു. ഈ മാസം 8 മുതൽ 17 വരെ കല്ലറയിലെ കോവിഡ് പ്രാഥമിക ചികിത്സാകേന്ദ്രത്തിൽ (സിഎഫ്എൽടിസി) ഡ്യൂട്ടിയിലായിരുന്നു.

തിങ്കളാഴ്ച ശരീര വേദനയും തൊണ്ടവേദനയും അനുഭവപ്പെട്ടപ്പോൾ നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ലാത്തതിനാൽ വീട്ടിൽ ക്വാറന്റീനിൽ കഴിഞ്ഞു. ഉറക്കത്തിൽ മരിച്ച നിലയിൽ ഇന്നലെ രാവിലെ കണ്ടെത്തുകയായിരുന്നു. ഭർത്താവ് എസ്.യേശുമണി ഗൾഫിലാണ്. സംസ്കാരം പിന്നീട്. മക്കൾ: അർഥന, അനന്തകൃഷ്ണൻ. സരിതയുടെ നിര്യാണത്തിൽ മന്ത്രി വീണാ ജോർജ് അനുശോചിച്ചു. 

English Summary: Nursing Officer dies of COVID-19 in Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA