ADVERTISEMENT

വടക്കഞ്ചേരി (പാലക്കാട്) ∙ പാർട്ടിയിലെ സഹപ്രവർത്തകയ്ക്ക് അശ്ലീലചിത്രം ചേർത്തു വാട്സാപ്പിൽ ഗുഡ്നൈറ്റ് സന്ദേശം അയച്ചതിനു സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ പാർട്ടി അന്വേഷണ കമ്മിഷനെ നിയമിച്ചു. കിഴക്കഞ്ചേരി–1 ലോക്കൽ അംഗത്തിനെതിരെയാണ് അന്വേഷണം.

സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന്റെ സാന്നിധ്യത്തിൽ ചേർന്ന ലോക്കൽ കമ്മിറ്റി യോഗത്തിൽ അംഗത്തിനെതിരെ നടപടിക്ക് ആവശ്യമുയർന്നിരുന്നു. തുടർന്നു ലോക്കൽ സെക്രട്ടറിയെയും കമ്മിറ്റിയിലെ വനിതാ അംഗത്തെയും അന്വേഷണത്തിനു നിയോഗിക്കുകയായിരുന്നു. അടുത്ത യോഗത്തിൽ റിപ്പോർട്ട് സമർപ്പിക്കുകയും കുറ്റം തെളിഞ്ഞാൽ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നു നേതൃത്വം അംഗങ്ങളെ അറിയിച്ചു.

അനധികൃത പിരിവിന്റെ പേരിൽ ഏരിയ സെക്രട്ടറി ഉൾപ്പെടെയുള്ളവർ തോറ്റ ലോക്കൽ സമ്മേളനത്തിൽ എതിർവിഭാഗത്തിന്റെ വിശ്വസ്തനായാണ് അംഗം കമ്മിറ്റിയിലെത്തിയത്. മുൻപുള്ള ചില വിവാദങ്ങളുടെ പേരിൽ അന്നുതന്നെ ചില അംഗങ്ങൾ എതിർത്തിരുന്നു. 

English Summary: Party commission against CPM Local Committee member

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com