കാറും ലോറിയും കൂട്ടിയിടിച്ച് ബ്രിട്ടനിൽ 2 മലയാളികൾ മരിച്ചു

archa-and-bins
ആർച്ച, ബിൻസ്
SHARE

ലണ്ടൻ∙ ബ്രിട്ടനിലെ ഗ്ലോസ്റ്ററിനു സമീപം ചെൽസ്റ്റർഹാമിൽ കാറും ലോറിയും കൂട്ടിയിടിച്ച് 2 മലയാളികൾ മരിച്ചു. കൊല്ലം ഉളിയക്കോവിൽ സ്വദേശിയും പത്തനംതിട്ട മല്ലപ്പള്ളി കീഴ്‌വായ്പൂര് പടുതോട് മലയിൽ നിർമൽ രമേശിന്റെ ഭാര്യയുമായ ആർച്ച നിർമൽ (24), മൂവാറ്റുപുഴ വാളകം കുന്നയ്ക്കാൽ പാലയ്ക്കാമറ്റത്തിൽ രാജൻ പൗലോസിന്റെ മകൻ ബിൻസ് രാജൻ (34) എന്നിവരാണു മരിച്ചത്. ബിൻസിന്റെ ഭാര്യ സൗത്ത് മാറാടി മേപ്പിളിൽ കുടുംബാംഗമായ അനഘ, ഒരു വയസുള്ള റിബേക്ക, നിർമൽ രമേശ് എന്നിവർക്കു പരുക്കേറ്റു.

കൂട്ടുകാരായ ബിൻസും നിർമലും കുടുംബസമേതം ഓക്സ്ഫഡിലെ മറ്റൊരു സുഹൃത്തിന്റെ വീട്ടിലേക്കു യാത്ര ചെയ്യുന്നതിനിടെ ചെൽസ്റ്റർഹാമിലെ പെഗ്ഗിൾസ്വർത്തിൽ ഇന്നലെ രാവിലെ 11.15നായിരുന്നു അപകടം.

കഴിഞ്ഞ ഓഗസ്റ്റിലാണ് ബിൻസ് രാജൻ ഭാര്യയും കുട്ടിയുമൊത്ത് യുകെയിലെത്തിയത്. ലൂട്ടൻ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിയായിരുന്നു അനഘ. ഖത്തറിൽ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന നിർമലും ഭാര്യയും ഉന്നതപഠനത്തിനാണ് യുകെയിലെത്തിയത്.

യുകെ മലയാളിസംഘടനയായ യുക്മയുടെ നേതാക്കൾ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനു ശ്രമം തുടങ്ങി. കുന്നയ്ക്കാൽ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലാണ് സംസ്കാരം. ലീലയാണു ബിൻസ് രാജന്റെ മാതാവ്. സഹോദരൻ. വിൻസ് രാജൻ.

കൊല്ലം ഉളിയക്കോവിൽ സ്നേഹ നഗർ–118 അഭിരാമത്തിൽ പരേതനായ മധുവിന്റെയും അങ്കണവാടി അധ്യാപികയായ അജിതയുടെ മകളാണ് ആർച്ച. സഹോദരൻ: ആദർശ് (ഗൾഫ്).

English Summary: Two malayalees died in accident in Britain

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA