ADVERTISEMENT

കാസർകോട് ∙ ഇന്നു മുതൽ ജില്ലയിലെ മുഴുവൻ പൊതു പരിപാടികളും റദ്ദാക്കി ജില്ലാ കലക്ടർ‌ ഇന്നലെ വൈകിട്ട് ഇറക്കിയ ഉത്തരവ് രാത്രിയോടെ പിൻവലിച്ചു. കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ യാതൊരു പൊതു ‌പരിപാടികളും അനുവദനീയമല്ലെന്നും നിശ്ചയിച്ച പരിപാടികൾ മാറ്റിവയ്ക്കണമെന്നുമായിരുന്നു കലക്ടറുടെ ഉത്തരവ്. വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവ പരമാവധി 50 ആളുകളെ പങ്കെടുപ്പിച്ചു കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു മാത്രം നടത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് ഈ ഉത്തരവ് പിൻവലിക്കുകയായിരുന്നു. 

ഇന്നു മടിക്കൈയിൽ ആരംഭിക്കാനിരിക്കുന്ന സിപിഎം ജില്ലാ സമ്മേളനം പഴയ ഉത്തരവു ‌പ്രകാരം മാറ്റിവയ്ക്കേണ്ട സാഹചര്യമായിരുന്നു. പുതുക്കിയ മാനദണ്ഡം വന്നതോടെ ടിപിആർ അടിസ്ഥാനമാക്കി നേരത്തെ ചില ജില്ലകൾ ഇറക്കിയ നിയന്ത്രണ ഉത്തരവുകൾ നിലനിൽക്കില്ലെന്നു രാത്രിയോടെ മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

English Summary: Kasargod Collector Okays CPM District Conference Amid Covid Threat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com