നാളെയും 30നും പാഴ്സൽ മാത്രം; ചടങ്ങുകൾക്ക് 20 പേർ

HIGHLIGHTS
  • പരീക്ഷകൾക്കു മാറ്റമില്ല; നിശ്ചയിച്ച വിനോദസഞ്ചാരം ആകാം
covid-kottayam-1
SHARE

തിരുവനന്തപുരം ∙ ലോക്ഡൗണിനു സമാനമായ ഞായർ നിയന്ത്രണങ്ങളുള്ള നാളെയും 30നും വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും 20 പേർ മാത്രമേ പങ്കെടുക്കാവൂ എന്ന് ഉത്തരവ്.

∙ പഴം, പച്ചക്കറി, പലവ്യഞ്ജനം, പാൽ, മീൻ, ഇറച്ചി തുടങ്ങിയ കടകൾ രാവിലെ 7 മുതൽ രാത്രി 9 വരെ പ്രവർത്തിക്കും. മാധ്യമ സ്ഥാപനങ്ങൾ, മെഡിക്കൽ സ്റ്റോറുകൾ, ആംബുലൻസുകൾ എന്നീ സേവനങ്ങൾക്കും തടസ്സമില്ല.

∙ അത്യാവശ്യ യാത്രകൾ അനുവദിച്ചിട്ടുണ്ടെങ്കിലും അതു വ്യക്തമാക്കുന്ന രേഖകൾ ഹാജരാക്കണം. ആശുപത്രി, വാക്സിനേഷൻ എന്നിവയ്ക്കും യാത്രയാകാം.

∙ ഹോട്ടലുകളിലും ബേക്കറികളിലും ഇരുന്നു ഭക്ഷണം കഴിക്കാനാവില്ല. രാവിലെ 7 മുതൽ രാത്രി 9 വരെ പാഴ്സൽ മാത്രം.

∙ നേരത്തേ നിശ്ചയിച്ച പരീക്ഷകൾക്കു മാറ്റമില്ല.

∙ ദീർഘദൂര ബസ്, ട്രെയിൻ സർവീസുകൾ ഉണ്ടാകും. ട്രെയിൻ, വിമാന യാത്രക്കാർക്കു സ്വകാര്യ വാഹനം ഉപയോഗിക്കാം.

∙ അടിയന്തര സാഹചര്യത്തിൽ വർക്‌ഷോപ്പുകൾ തുറക്കാം.

∙ മൂൻകൂട്ടി ബുക്ക് ചെയ്തതനുസരിച്ചു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും റിസോർട്ടുകളിലേക്കും ഹോട്ടലുകളിലേക്കും പോകുന്നതിനും തടസ്സമില്ല.

കള്ള് ‘അവശ്യ വസ്തു’; ഷാപ്പ് തുറക്കാം

അവശ്യ വസ്തുക്കളും സേവനങ്ങളും മാത്രം അനുവദിക്കുന്ന നാളെയും 30നും കള്ളുഷാപ്പുകൾ പ്രവർത്തിക്കാമെന്ന് സർക്കാർ. ദുരന്തനിവാരണ വകുപ്പ് ഉത്തരവിലാണ് അവശ്യ വസ്തുക്കളുടെ കൂട്ടത്തിൽ  ഉൾപ്പെടുത്തിയത്. രാവിലെ 9- രാത്രി 7 വരെയാണു സമയം. ബവ്റിജസ് കോർപറേഷൻ, കൺസ്യൂമർഫെഡ് മദ്യവിൽപനശാലകൾക്കു തുറക്കാമോ എന്നു വ്യക്തത വന്നിട്ടില്ല. 

English Summary: Covid restrictions in Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA