ADVERTISEMENT

ചെറുതോണി ∙ ഇടുക്കി എൻജിനീയറിങ് കോളജ് വിദ്യാർഥി ധീരജിനെ കൊലപ്പെടുത്തിയ കേസിൽ പ്രധാന തെളിവായ കത്തി കണ്ടെത്താനുള്ള തിരച്ചിൽ മൂന്നാം ദിവസവും വിഫലമായി. ഡോഗ് സ്ക്വാഡിന്റെയും മെറ്റൽ ഡിറ്റക്ടറിന്റെയും കാന്തത്തിന്റെയും സഹായത്തോടെയായിരുന്നു ഇന്നലെ തിരച്ചിൽ നടന്നത്. 

ഒന്നാം പ്രതി നിഖിൽ പൈലിയെ കലക്ടറേറ്റിനു സമീപമുള്ള വനമേഖലയിൽ എത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്. കുത്തിയ ശേഷം കാറിൽ പോകുമ്പോൾ കലക്ടറേറ്റിനു സമീപം വനത്തിലേക്ക് കത്തി വലിച്ചെറിഞ്ഞു എന്നാണ് നിഖിൽ പറഞ്ഞത്. ഇതോടെ ഡമ്മി പരീക്ഷണവും അന്വേഷണ സംഘം നടത്തി. ഡിവൈഎസ്പിമാരായ ഇമ്മാനുവൽ പോൾ, കെ.എ.തോമസ്, പയസ് ജോർജ്, എസ്എച്ച്ഒ ബി.ജയൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഇന്നലത്തെ തെളിവെടുപ്പ്.

Content Highlight: Dheeraj Rajendran Murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com