റെക്കോർഡ് തകർത്ത് ടിപിആർ: 43.76%; എറണാകുളത്ത് 50.86%

HIGHLIGHTS
  • 41,668 പേർക്കു കൂടി കോവിഡ്; 54 പേർക്ക് കൂടി ഒമിക്രോൺ
covid-kerala-1
SHARE

സംസ്ഥാനത്ത് ഇന്നലെ കോവിഡ് പരിശോധന കുറഞ്ഞതിനാൽ പോസിറ്റീവായവരുടെ എണ്ണവും കുറഞ്ഞെങ്കിലും രോഗ സ്ഥിരീകരണ നിരക്ക് (ടിപിആർ) ഉയർന്ന നിരക്കിൽ തന്നെ. 95,218 സാംപിളുകൾ പരിശോധിച്ചപ്പോൾ 41,668 പേർക്കു കോവിഡ് സ്ഥിരീകരിച്ചു. ടിപിആർ 43.76%.

ഏറ്റവുമധികം പേർ പോസിറ്റീവായത് തിരുവനന്തപുരം (7896), എറണാകുളം (7339) ജില്ലകളിലാണ്. എറണാകുളത്ത് 50.86%, തിരുവനന്തപുരത്ത് 49.6% എന്നിങ്ങനെയാണു ടിപിആർ. സംസ്ഥാനത്ത് 54 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ആകെ 761 പേർ ഒമിക്രോൺ ബാധിതരായി. 

18+ ആദ്യ ഡോസ് 100%

സംസ്ഥാനത്തു 18 വയസ്സിനു മുകളിലുള്ളവർക്കുള്ള ആദ്യ ഡോസ് കോവിഡ് വാക്സീൻ 100% ലക്ഷ്യം കൈവരിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. 2,67,09,000 പേർക്കു നൽകാനാണു ലക്ഷ്യമിട്ടിരുന്നത്. 2 ഡോസും സ്വീകരിച്ചത് 2,21,77,950 പേർ (83%).

കുട്ടിവാക്സീൻ 61%

തിരുവനന്തപുരം ∙ സംസ്ഥാനത്ത് 15–18 പ്രായപരിധിയിലെ 61% പേർക്ക് (9,25,722) ആദ്യ ഡോസ് വാക്സീൻ നൽകി. കരുതൽ ഡോസിന് അർഹത ഉള്ളവരിൽ 33% പേർ (2,91,271) ഇതിനകം വാക്സീൻ സ്വീകരിച്ചു. സംസ്ഥാനത്ത് ഇന്നലെ 33 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ആകെ മരണം 51,607. ചികിത്സയിലായിരുന്ന 17,053 പേർ കോവിഡ് മുക്തരായി. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവർ ജില്ല തിരിച്ച്: തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂർ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, ഇടുക്കി 1354.

English Summary: Kerala Covid Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA