മള്ളിയൂർ ഭാഗവതഹംസ ജയന്തി ആഘോഷം നാളെ മുതൽ

HIGHLIGHTS
  • ചടങ്ങുകൾ കോവിഡ് മാനദണ്ഡം പാലിച്ചു നടത്തും
malliyur
മള്ളിയൂർ ശങ്കരൻ നമ്പൂതിരി, മള്ളിയൂർ ഗണപതി ക്ഷേത്രം
SHARE

മള്ളിയൂർ ∙കോവിഡ് വ്യാപനത്തെത്തുടർന്ന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിലെ ഭാഗവതഹംസ ജയന്തി ആഘോഷവും ഭാഗവതാമൃത സത്രവും ഓൺലൈൻ ആയി നടത്താൻ തീരുമാനം. ഭാഗവതഹംസം മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ 101–ാം ജയന്തി ആഘോഷം, പത്താമത് അഖിലഭാരത ഭാഗവതാമൃത സത്രം എന്നിവയാണ് നാളെ മുതൽ ഭാഗവതഹംസം ജയന്തി ദിനമായ ഫെബ്രുവരി 2 വരെ നടത്തുന്നത്. പ്രഭാഷണങ്ങൾ, കലാപരിപാടികൾ എന്നിവ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തും. പ്രവേശനത്തിനു നിയന്ത്രണം ഉണ്ടായിരിക്കും. പ്രധാന ചടങ്ങുകൾ, പ്രഭാഷണങ്ങൾ, കലാപരിപാടികൾ എന്നിവ Malliyoor ഫെയ്സ്ബുക് പേജിലും യുട്യൂബ് ചാനലിലും തത്സമയം ലഭ്യമാക്കുന്നുണ്ട്.

മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയാണ് ഭാഗവതാമൃത സത്രം മുഖ്യ യജ്ഞാചാര്യൻ. വെൺമണി കൃഷ്ണൻ നമ്പൂതിരി, പുല്ലൂർമഠം രാമൻ നമ്പൂതിരി, മരങ്ങാട് മുരളീകൃഷ്ണൻ നമ്പൂതിരി, ഗുരുവായൂർ രാധാകൃഷ്ണ അയ്യർ എന്നിവർ ആചാര്യന്മാരാകും. ജയന്തി ആഘോഷം, ഭാഗവതാമൃത സത്രം എന്നിവയുടെ ഉദ്ഘാടനം നാളെ വൈകിട്ട് 7ന് തൃശൂർ നടുവിൽമഠം അച്യുതഭാരതി സ്വാമിയാർ നിർവഹിക്കും. 

27ന് 11ന് വിദ്യാസാഗർ ഗുരുമൂർത്തി, 29ന് 12ന് ഗുരുവായൂർ കേശവൻ നമ്പൂതിരി, 30ന് 10ന് മുംബൈ ചന്ദ്രശേഖര ശർമ, 11.30ന് ശരത്.വി.ഹരിദാസൻ, 31ന് 12ന് സ്വാമി ഉദിത് ചൈതന്യ, ഫെബ്രുവരി ഒന്നിന് 11ന് സ്വാമി ചിദാനന്ദപുരി, 4.30ന് ദുഷ്യന്ത് ശ്രീധർ എന്നിവർ പ്രഭാഷണം നടത്തും. 26ന് വൈകിട്ട് 6.30ന് ലക്ഷദീപം.

കലാപരിപാടികളും ഓൺലൈൻ ആയി നടത്തും. 24ന് ചേർത്തല സി.എസ്.ശ്രീജേഷ് അവതരിപ്പിക്കുന്ന മാൻഡൊലിൻ കച്ചേരി, 25ന് മള്ളിയൂർ ആസ്ഥാന വിദ്വാന്മാർ അവതരിപ്പിക്കുന്ന വയലിൻ കച്ചേരി, 26ന് ചങ്ങനാശേരി മാധവൻ നമ്പൂതിരിയുടെ സംഗീതസദസ്സ്, 29ന് വൈക്കം വിജയലക്ഷ്മിയുടെ സംഗീതസദസ്സ്. 27, 28, 30, 31, ഫെബ്രുവരി ഒന്ന്, 2 തീയതികളിൽ കോഴിക്കോട് പ്രശാന്ത് വർമ അവതരിപ്പിക്കുന്ന നാമസങ്കീർത്തനം. ഫെബ്രുവരി 2ന് 9ന് ഈറോഡ് രാജാമണിയുടെ സമ്പ്രദായ ഭജന, 11.30ന് ജയന്തി സമ്മേളനം എന്നിവയാണ് നടത്തുകയെന്നു മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, മള്ളിയൂർ ദിവാകരൻ നമ്പൂതിരി എന്നിവർ അറിയിച്ചു.

English Summary: Malliyoor Bhagavathahamsa Jayanti celebrations starts from tomorrow

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA