ADVERTISEMENT

കണ്ണൂർ ∙ കെ റെയിൽ സിൽവർ ലൈൻ പദ്ധതി വിശദീകരണ യോഗ സ്ഥലത്തു പ്രതിഷേധിക്കാനെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിയെയും സംഘത്തെയും  മർദിച്ച സംഭവത്തിൽ 6 സിപിഎം പ്രവർത്തകർക്കെതിരെ വധശ്രമത്തിന് ഉൾപ്പെടെ കേസെടുത്തു.

മന്ത്രി എം.വി.ഗോവിന്ദന്റെ പഴ്സനൽ സ്റ്റാഫ് അംഗം പ്രശോഭ് മൊറാഴ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട് ജോർജ്, കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷജീർ, സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി സന്തോഷ്, സിപിഎം നേതാവ് പി.ജയരാജന്റെ ഗൺമാൻ എന്നിവർ മർദിച്ചതായാണ് റിജിൽ പരാതി നൽകിയിരുന്നത്. ഇവർക്കെതിരെ കേസ് എടുക്കാൻ കോടതി നിർദേശിച്ചതിനെ തുടർന്നാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്.

പൊലീസിനെ ആക്രമിച്ചുവെന്ന കേസിൽ റിജിൽ മാക്കുറ്റിയടക്കം 5 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി (1) ജാമ്യം അനുവദിച്ചു. 

English Summary: Murder attempt case against cpm members in youth congress members attack case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com