ADVERTISEMENT

തിരുവനന്തപുരം ∙ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അവശ്യ സർവീസുകൾ മാത്രം അനുവദിക്കുന്ന ഇന്നു സംസ്ഥാനത്ത് ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ. പരിശോധന കർശനമായിരിക്കുമെന്നും അനാവശ്യ യാത്ര നടത്തുന്നവർക്കെതിരെ പകർച്ചവ്യാധി ഓർഡിനൻസ് പ്രകാരം കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. അത്യാവശ്യ യാത്രകളിൽ അക്കാര്യം സാധൂകരിക്കുന്ന രേഖകൾ കരുതണം.

∙ വിവാഹത്തിനും മരണാനന്തര ചടങ്ങുകൾക്കും 20 പേർ മാത്രം.

∙ പഴം, പച്ചക്കറി, പലവ്യഞ്ജനം, പാൽ, മീൻ, ഇറച്ചി എന്നിവ വിൽക്കുന്ന കടകൾ രാവിലെ 7 മുതൽ രാത്രി 9 വരെ.

∙ ഹോട്ടലുകളിലും ബേക്കറികളിലും ഇരുന്നു കഴിക്കാനാവില്ല; രാവിലെ 7 മുതൽ രാത്രി 9 വരെ പാഴ്സൽ മാത്രം.

∙ ഭക്ഷണസാധനങ്ങൾ വാങ്ങാൻ തൊട്ടടുത്ത കടകൾ തിരഞ്ഞെടുക്കണമെന്നു പൊലീസ്.

∙ ആശുപത്രി, വാക്സിനേഷൻ എന്നിവയ്ക്കു വേണ്ടി യാത്രയാകാം.

∙ അവശ്യ സർവീസ് വിഭാഗക്കാർ തിരിച്ചറിയൽ കാർഡ് കരുതണം.

∙ മാധ്യമസ്ഥാപനങ്ങൾ, മരുന്നുകടകൾ, ആംബുലൻസുകൾ, ടെലികോം, ഇന്റർനെറ്റ് സർവീസ് മേഖല എന്നിവയ്ക്കു തടസ്സമില്ല. ശുചീകരണ തൊഴിലാളികൾക്കും ജോലി ചെയ്യാം.

∙ പരീക്ഷകൾക്കുള്ള യാത്രയ്ക്കു ഹാൾ ടിക്കറ്റോ തിരിച്ചറിയൽ കാർഡോ കാണിക്കണം.

∙ 24 മണിക്കൂറും പ്രവർത്തിക്കേണ്ട സർക്കാർ, പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങൾക്കും കമ്പനികൾക്കും തടസ്സമില്ല.

∙ അടിയന്തര സാഹചര്യത്തിൽ വർക്‌ഷോപ്പുകൾ തുറക്കാം.

∙ ട്രെയിനുകളും ദീർഘദൂര ബസുകളുമുണ്ടാകും.

∙ പ്രധാന റൂട്ടുകൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം തുടങ്ങിയ സ്ഥലങ്ങളിലേക്കു യാത്രക്കാരുടെ ആവശ്യാനുസരണം സർവീസ് നടത്തുമെന്നു കെഎസ്ആർടിസി അറിയിച്ചു.

∙ റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം, ബസ് ഡിപ്പോ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കു സ്വകാര്യ വാഹനം ഉപയോഗിക്കാം. ഇവിടങ്ങളിൽ ടാക്സിക്കും അനുമതി.

∙ ഐടി മേഖലയിലും അനുബന്ധ സ്ഥാപനങ്ങളിലും മിനിമം ജീവനക്കാർ മാത്രം.

∙ മൂൻകൂട്ടി ബുക്ക് ചെയ്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും റിസോർട്ടുകളിലേക്കും ഹോട്ടലുകളിലേക്കും പോകാം.

∙ തിയറ്ററുകൾ പ്രവർത്തിക്കില്ല

ഇന്നു മദ്യശാലകളില്ല; കളളുഷാപ്പ് തുറക്കും

തിരുവനന്തപുരം ∙ കള്ളുഷാപ്പുകൾ ഒഴികെയുള്ള മദ്യവിൽപനശാലകൾക്ക് ഇന്നു തുറക്കാൻ അനുമതിയില്ല. ബവ്കോ, കൺസ്യൂമർഫെഡ് വിൽപനശാലകളും ബാറുകളും അടഞ്ഞുകിടക്കും. ദുരന്തനിവാരണ വകുപ്പിന്റെ ഉത്തരവിൽ കള്ളുഷാപ്പുകൾക്കു പ്രവർത്തിക്കാം എന്നു മാത്രമാണു പരാമർശിച്ചിരുന്നത്. ആശയക്കുഴപ്പമുണ്ടായതോടെ, മറ്റു മദ്യശാലകളൊന്നും ഇന്നും 30നു പ്രവർത്തിക്കേണ്ടെന്ന് എക്സൈസ് കമ്മിഷണർ നിർദേശം നൽകി.

English Summary: Covid restrictions in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com