ഗൂഢാലോചന ശരിവച്ചയാള്‍ കടുത്ത മാനസിക സമ്മര്‍ദത്തില്‍; 2 തവണ പൊട്ടിക്കരഞ്ഞു

HIGHLIGHTS
  • മജിസ്ട്രേട്ട് മുൻപാകെ രഹസ്യമൊഴി രേഖപ്പെടുത്തുന്നത് മാപ്പുസാക്ഷിയാക്കേണ്ടി വന്നാൽമാത്രം
dileep-crime-branch-office
SHARE

കൊച്ചി ∙ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന നടക്കുമ്പോൾ താൻ ദിലീപിന്റെ വീട്ടിലുണ്ടായിരുന്നെന്നു വെളിപ്പെടുത്തിയ പ്രതിയുടെ വിവരങ്ങൾ ക്രൈംബ്രാഞ്ച് പുറത്തുവിട്ടില്ല. ചോദ്യം ചെയ്യലിനോടു സഹകരിക്കുന്ന പ്രതിയുടെ വിവരം പുറത്തു വരുന്നത് അന്വേഷണത്തെ ബാധിക്കുമെന്നാണു ക്രൈംബ്രാഞ്ച് നിലപാട്. ചോദ്യം ചെയ്യലിനു ശേഷം ഹൈക്കോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടിൽ ഇതിന്റെ വിവരങ്ങളുണ്ടാവുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. 

ബാലചന്ദ്രകുമാർ ആരോപിക്കുന്ന തരത്തിലുള്ള സംസാരം ദിലീപിന്റെ വീട്ടിൽ നടന്നിട്ടുണ്ടെന്ന് ആദ്യ ദിവസത്തെ ചോദ്യം ചെയ്യലിൽ ഈ പ്രതി സ്ഥിരീകരിച്ചിരുന്നു. എന്നാൽ തനിക്ക് ഇതിൽ പങ്കാളിത്തമില്ലെന്ന് ആവർത്തിച്ചു പറഞ്ഞ പ്രതി ഇന്നലെ ചോദ്യം ചെയ്യലിനിടയിൽ 2 തവണ പൊട്ടിക്കരഞ്ഞതായാണു വിവരം. ആദ്യം ദിവസം നടത്തിയ വെളിപ്പെടുത്തലുകൾക്കു ശേഷം കടുത്ത മാനസിക സമ്മർദത്തിലായ പ്രതി ഇന്നലെ കാര്യമായി സംസാരിച്ചതുമില്ല. ഇയാൾക്കു വിശ്രമിക്കാൻ കൂടുതൽ സമയം നൽകി. 

കേസിൽ ഇൗ വ്യക്തിയെ മാപ്പുസാക്ഷിയാക്കേണ്ടി വന്നാൽ മാത്രം മജിസ്ട്രേട്ട് മുൻപാകെ രഹസ്യമൊഴി രേഖപ്പെടുത്തിയാൽ മതിയെന്നാണ് നിയമോപദേശം ലഭിച്ചിട്ടുള്ളത്. 

English Summary: Accused not revealed in conspiracy to harm police case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA