ADVERTISEMENT

തിരുവനന്തപുരം ∙ വിവാദങ്ങൾ അവസാനിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ചാൻസലറുടെ ചുമതല വീണ്ടും നിർവഹിച്ചു തുടങ്ങി. പദവി ഒഴിയരുതെന്നും സർവകലാശാലകളിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകില്ലെന്നും ഉറപ്പു നൽകി മുഖ്യമന്ത്രി പിണറായി വിജയൻ 4 കത്തുകൾ അയച്ച സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം മുതൽ അദ്ദേഹം സർവകലാശാലകളുമായി ബന്ധപ്പെട്ട ഫയലുകൾ നോക്കിത്തുടങ്ങിയത്.

കത്ത് അയച്ചതിനു പുറമേ 2 തവണ ഗവർണറുമായി ഫോണിൽ സംസാരിച്ചു കാര്യങ്ങൾ വിശദീകരിച്ച ശേഷമാണ് മുഖ്യമന്ത്രി യുഎസിലേക്ക് പോയത്. ആദ്യ 3 കത്തു ലഭിച്ചപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ നിലപാടിൽ തൃപ്തനാണെന്നു ഗവർണർ അറിയിച്ചിരുന്നു. തുടർന്നാണ് നാലാമത്തെ കത്ത് മുഖ്യമന്ത്രിയുടെ ഓഫിസിലെ പ്രമുഖന്റെ കൈവശം കൊടുത്തയയ്ക്കുകയും മുഖ്യമന്ത്രി സംസാരിക്കുകയും ചെയ്തത്. 

വിരമിച്ച അധ്യാപകർക്കു കാലിക്കറ്റ് സർവകലാശാല പ്രഫസർ പദവി നൽകാൻ തീരുമാനിച്ചതു മന്ത്രി ആർ.ബിന്ദുവിന് പ്രഫസർ പദവി നൽകാനാണെന്ന് ആരോപിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി നൽകിയ പരാതി സംബന്ധിച്ച ഫയൽ ഗവർണറുടെ പരിഗണനയ്ക്ക് വിട്ടിട്ടുണ്ട്. നിയമ മന്ത്രി പി.രാജീവ്  ഗവർണറെ സന്ദർശിച്ചു. ചാൻസലർ പദവി താൻ ഒഴിയുകയാണെന്നും അത് മുഖ്യമന്ത്രി ഏറ്റെടുത്തു കൊള്ളാനും ആവശ്യപ്പെട്ടു കഴിഞ്ഞ മാസം എട്ടിനാണ് മുഖ്യമന്ത്രിക്കു ഗവർണർ കത്തയച്ചത്.

Content Highlights: Kerala Governor Arif Mohammad Khan, University Files

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com