ADVERTISEMENT

തിരുവനന്തപുരം ∙ വികാസ് ഭവനിലെ കൃഷി ഡയറക‍്ടറേറ്റിലെ മുപ്പതിലേറെ പേർക്ക് കോവിഡ്.  ഡയറക്ടറുടെ ടെക്നിക്കൽ അസിസ്റ്റന്റ്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് എന്നിവരു‍ൾപ്പെടെയുള്ളവർക്ക് രോഗം സ്ഥിരീകരിച്ചു. ഉന്നത ഉദ്യോഗസ്ഥ‍രിൽ പലരും ക്വാറന്റീനിലാണ്.  

രോഗം വ്യാപിക്കുമ്പോഴും സാമൂഹിക അകലം പാലിച്ച് ഇരിപ്പിടങ്ങൾ ക്രമീകരിക്കാൻ അധികൃതർ തയാറാകുന്നില്ലെന്നു ആരോപണമുണ്ട്.  വിവിധ സർക്കാർ വകുപ്പുകളാണ് ഈ സമുച്ചയത്തിൽ പ്രവർത്തിക്കുന്നത്. ഇവിടെയുള്ള വിവിധ ഓഫിസുകളിൽ നൂറിലേറെ പേർ രോഗ‍ബാധിതരാണ്.

English Summary: Covid spread at Vikas bhavan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com