ADVERTISEMENT

ന്യൂഡൽഹി ∙ നടിയെ പീഡിപ്പിച്ച കേസിൽ വിചാരണ നീട്ടരുതെന്നാവശ്യപ്പെട്ടു നടൻ ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. പുതിയ തെളിവുകളും വെളിപ്പെടുത്തലുകളും വന്ന സാഹചര്യത്തിൽ വിചാരണ നീട്ടണമെന്ന സംസ്ഥാന സർക്കാരിന്റെ അപേക്ഷ സുപ്രീം കോടതി ഇന്നു പരിഗണിക്കാനിരിക്കെയാണു ദിലീപ് എതിർസത്യവാങ്മൂലം നൽകിയത്.

തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും വിചാരണക്കോടതി ജഡ്ജിയെ മാറ്റാനാണു സർക്കാരിന്റെ ശ്രമമെന്നുമാണു വാദം. വിഷയം സുപ്രീം കോടതി ഇന്നു പരിഗണിക്കും. 

വിചാരണ നടപടികൾ പൂർത്തിയാക്കാൻ സുപ്രീം കോടതി അനുവദിച്ച സമയം അടുത്ത മാസം അവസാനിക്കാനിരിക്കെയാണു സർക്കാർ കൂടുതൽ സമയം തേടുന്നത്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ തുടരന്വേഷണം ആവശ്യമാണെന്നും കൂടുതൽ സാക്ഷികളെ വിസ്തരിക്കാൻ സമയം വേണമെന്നുമാണു സർക്കാരിന്റെ വാദം.

English Summary: Dileep approach supreme court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com