ദിലീപിന്റെ സിനിമയിൽനിന്നു പിൻവാങ്ങിയത് ബാലചന്ദ്രകുമാറെന്ന് സംവിധായകൻ റാഫി

rafi-dileep
SHARE

കൊച്ചി ∙ ദിലീപ് നായകനായി അഭിനയിക്കുന്ന ബാലചന്ദ്രകുമാറിന്റെ സിനിമയിൽനിന്നു പിൻവാങ്ങുകയാണെന്നു ബാലചന്ദ്രകുമാറാണ് തന്നെ അറിയിച്ചതെന്ന് സംവിധായകനും തിരക്കഥാകൃത്തുമായ റാഫി. സിനിമയിൽനിന്നു പിൻമാറിയതിന്റെ െവെരാഗ്യമാണ് ബാലചന്ദ്രകുമാറിനെന്ന് ദിലീപും താനാണ് സിനിമയിൽനിന്നു പിൻവാങ്ങിയതെന്ന് ബാലചന്ദ്രകുമാറും പറഞ്ഞ സാഹചര്യത്തിൽ റാഫിയുടെ മൊഴി നിർണായകമാകും.

പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ വധശ്രമ ഗൂഢാലോചനക്കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ ക്രൈംബ്രാഞ്ചിനു കൈമാറിയ ഡിജിറ്റൽ തെളിവുകളിൽ റാഫിയുടെ ശബ്ദവും പതിഞ്ഞിരുന്ന സാഹചര്യത്തിൽ ഇതു സംബന്ധിച്ച കാര്യങ്ങളറിയാനാണ് അന്വേഷണ സംഘം അദ്ദേഹത്തെ വിളിച്ചുവരുത്തിയത്.

ഒരു പോക്കറ്റടിക്കാരന്റെ ജീവിതത്തെ ആസ്പദമാക്കി ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യാനിരുന്ന സിനിമയിൽനിന്നു പിൻമാറുന്നതായി ബാലചന്ദ്രകുമാർ തന്നെ ഫോണിൽ വിളിച്ചു പറയുകയായിരുന്നുവെന്ന് മൊഴിയെടുപ്പിനു ശേഷം റാഫി പറഞ്ഞു. സിനിമയുടെ തിരക്കഥയിൽ വേണ്ട മാറ്റം വരുത്താൻ റാഫിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്.

നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതി സുനിൽകുമാർ (പൾസർ സുനി) കൈമാറിയ ദൃശ്യങ്ങൾ വ്യവസായിയായ ‘വിഐപി’യുടെ സാന്നിധ്യത്തിൽ ദിലീപിന്റെ വീട്ടിലെത്തിയത് ആലപ്പുഴയിൽനിന്നാണെന്ന സൂചന ബാലചന്ദ്രകുമാറിന്റെ മൊഴിയിലുണ്ടായിരുന്നു. ഇതു സാധൂകരിക്കുന്ന ചില വിവരങ്ങൾ ഇന്നലെ പ്രതികളുടെ ചോദ്യംചെയ്യലിൽ പുറത്തുവന്നതായി െക്രെംബ്രാഞ്ച് വൃത്തങ്ങൾ സൂചിപ്പിച്ചു.

English Summary: Director rafi about Dileep- Balachankdra Kumar issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA