കോവിഡ് വ്യാപനത്തിനു കാരണം സർക്കാർ അനാസ്ഥ: ജി.സുകുമാരൻ നായർ

g-sukumaran-nair-5
ജി. സുകുമാരൻ നായർ
SHARE

ചങ്ങനാശേരി ∙ സർക്കാരിന്റെ കുറ്റകരമായ അനാസ്ഥ കോവിഡ് വ്യാപനത്തിനു കാരണമാകുന്നതായി ആളുകൾ പറഞ്ഞാൽ അതിനെ തെറ്റുപറയാനാവില്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. 

ഭീതി പരത്തിക്കൊണ്ട് സമൂഹത്തിൽ കോവിഡ് വ്യാപിക്കുകയാണ്. അതേസമയം, കോവിഡ് ക്ലസ്റ്ററുകളായി മാറിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്തെ കോളജുകളിൽ കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപറത്തി ക്ലാസുകളും പരീക്ഷകളും തുടരുകയാണ്. കോളജിൽ എത്തുന്ന വിദ്യാർഥികളിലും അധ്യാപകരിലും നല്ലൊരു ശതമാനവും കോവിഡ് ബാധിതരാണ്.

കോളജിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും കോവിഡ് ലക്ഷണങ്ങൾ ഉണ്ടെന്നു റിപ്പോർട്ട് ചെയ്താലും പരീക്ഷകൾ മാറ്റിവയ്ക്കാനോ കോളജ് അടച്ചിടാനോ അധികാരികൾ തയാറാകുന്നില്ല. ഈ സാഹചര്യം നിലനിൽക്കെയാണ് കോളജുകളിൽ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിന് അനുമതി നൽകിയത്. സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും ജി.സുകുമാരൻ നായർ പറഞ്ഞു. 

ഗുരുതരമായ വിഷയത്തിൽ സർക്കാർ നിസ്സംഗത പുലർത്തുന്നത് ഭയാശങ്കകളോടെ മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. കോവിഡ് നിയന്ത്രണവിധേയമാകുന്നതു വരെ പരീക്ഷകൾ മാറ്റിവച്ചും കോളജുകൾ അടച്ചിട്ടും എന്നാൽ അധ്യാപനം തടസ്സപ്പെടാതെ ഓൺലൈൻ ക്ലാസുകൾ ക്രമീകരിച്ചും പ്രശ്നപരിഹാരത്തിന് സർക്കാർ തയാറാവണമെന്നും ജി.സുകുമാരൻ നായർ ആവശ്യപ്പെട്ടു. 

English Summary: G. Sukumaran Nair accuses kerala government for covid spread

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA