ADVERTISEMENT

കോഴിക്കോട്∙ പോക്സോ കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട്  അന്വേഷണ ഉദ്യോഗസ്ഥനെതിരെയുള്ള രണ്ടു പരാതികൾ പൊലീസ് ഒതുക്കിത്തീർത്തു. തേഞ്ഞിപ്പലത്ത് കഴിഞ്ഞ ദിവസം ജീവനൊടുക്കിയ പെൺകുട്ടിയുടെ കേസിലാണ് കോഴിക്കോട് സിറ്റി പൊലീസ് അന്വേഷണ ഉദ്യോഗസ്ഥന് അനുകൂലമായി റിപ്പോർട്ട് നൽകിയത്. പെൺകുട്ടി മുൻപ് ആത്മഹത്യാ ശ്രമം നടത്തിയപ്പോൾ എഴുതിയ കുറിപ്പിലും ഉദ്യോഗസ്ഥനെതിരെ പരാമർശങ്ങൾ കണ്ടെത്തിയതോടെ കമ്മിഷണർ സ്പെഷൽ ബ്രാഞ്ചിനോട് റിപ്പോർട്ടും മുൻപു നടന്ന അന്വേഷണങ്ങളുടെ വിവരങ്ങളും ആവശ്യപ്പെട്ടു. 

വിവാഹാലോചനയുമായി എത്തിയ യുവാവിനോടാണ് ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ പീഡിപ്പിച്ച വിവരം പെൺകുട്ടി പറഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയും 6 പേർക്കെതിരെ 2020 ൽ പോക്സോ കേസ് റജിസ്റ്റർ ചെയ്യുകയുമായിരുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥനായ അന്നത്തെ ഫറോക്ക് ഇൻസ്പെക്ടർ പ്രതിശ്രുത വരനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നു കാട്ടി ഉത്തരമേഖലാ ഐജിക്കാണ് ആദ്യം പരാതി ലഭിച്ചത്. സംഭവം നടന്നിട്ടില്ലെന്ന് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ പുറത്ത് പൊലീസ് പരാതി തള്ളി. 

Content Highlight: Pocso case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com