പൾസർ സുനി ചെയ്തത് ദിലീപിന്റെ നിർദേശ പ്രകാരം: അമ്മ

HIGHLIGHTS
  • മജിസ്ട്രേട്ട് കോടതിയിൽ രഹസ്യ മൊഴി നൽകി
pulsar-suni-mother-1248
പൾസർ സുനി, ശോഭന
SHARE

ആലുവ ∙ ദിലീപ് ആവശ്യപ്പെട്ടിട്ടാണു മകൻ എല്ലാം ചെയ്തതെന്നു പൾസർ സുനിയുടെ അമ്മ ശോഭന പറഞ്ഞു. ആലുവ മജിസ്ട്രേട്ട് കോടതിയിൽ രഹസ്യമൊഴി നൽകിയ ശേഷം സംസാരിക്കുകയായിരുന്നു ശോഭന. മജിസ്ട്രേട്ട് ആനി വർഗീസ് മൊഴി രേഖപ്പെടുത്തി. കാക്കനാട് ജില്ലാ ജയിലിൽ സുനിയെ സന്ദർശിച്ച ശേഷമാണു ശോഭന മൊഴി നൽകാൻ എത്തിയത്.

‘സിനിമാക്കഥ പോലെയാണു സംഭവങ്ങൾ. അഭിനയിച്ചു തഴക്കമുള്ളവരാണ് ഇതിൽ പലരും. എനിക്കും സുനിക്കും അഭിനയിക്കാൻ അറിയില്ല. സുനി ജയിലിൽ കടുത്ത മാനസിക സംഘർഷത്തിലാണ്. ജീവാപായം സംഭവിക്കുമോ എന്നാണ് ആശങ്ക. ബാലചന്ദ്രകുമാറിനെ പോലെ സത്യം പുറത്തു പറയാൻ പലരും തയാറാണെങ്കിലും ഭീഷണിയും ആക്രമണവും ഭയന്നാണു പുറത്തു വിടാത്തത്.’– ശോഭന പറഞ്ഞു.

ഡിജിറ്റൽ ഉപകരണം പരിശോധനാ ഫലമായി

കൊച്ചി ∙ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും വീടുകളിൽ നിന്നു പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നുള്ള കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചു. പീഡനക്കേസിന്റെ സാക്ഷി വിസ്താരം തുടങ്ങിയ ശേഷം ദിലീപും കൂട്ടുപ്രതികളും നടത്തിയ ചില സാമ്പത്തിക ഇടപാടുകളെ പറ്റിയുള്ള ചോദ്യം ചെയ്യലും ഇന്നലെ നടന്നു.

English Summary: Confidential statement of mother of Pulsar Suni was recorded

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA