എംബിബിഎസ്, ബിഡിഎസ്: ഓപ്ഷൻ 29 വരെ

Medical-education
SHARE

തിരുവനന്തപുരം ∙ സംസ്ഥാനത്ത് എംബിബിഎസ്,ബിഡിഎസ് പ്രവേശനത്തിനുള്ള ഓപ്ഷൻ റജിസ്ട്രേഷൻ ആരംഭിച്ചു. 29നു വൈകിട്ട് 5 വരെ ഓപ്ഷൻ നൽകാം. ഫെബ്രുവരി രണ്ടിനു വൈകിട്ട് ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിക്കും. അലോട്മെന്റ് ലഭിക്കുന്നവർ പ്രവേശനപരീക്ഷാ കമ്മിഷണർക്ക് അടയ്ക്കേണ്ട ഫീസ് ഓൺലൈനായോ ഹെഡ് പോസ്റ്റ് ഓഫിസ് വഴിയോ അടയ്ക്കണം. തുടർന്നു ഫെബ്രുവരി 3 മുതൽ 7നു വൈകിട്ടു 4 വരെ കോളജുകളിൽ പ്രവേശനം നേടണം.

പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ കോളജുകളിലേക്കും ഈ ഘട്ടത്തിൽ ഓപ്ഷൻ നൽകണം. പുതിയതായി കോളജുകളെ ഉൾപ്പെടുത്തുന്നില്ലെങ്കിൽ അടുത്ത ഘട്ടങ്ങളിൽ പുതിയ ഓപ്ഷൻ നൽകാനാകില്ല. 15 സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഫീസ് വിജ്ഞാപനത്തിലുണ്ട്. സ്വാശ്രയ ഡെന്റൽ കോളജുകളുടെ പൊതുവായ ഫീസുമുണ്ട്. 4 മെഡിക്കൽ കോളജുകളിലേതു തീരുമാനിച്ചിട്ടില്ല. ഫലം തടഞ്ഞുവച്ച വിദ്യാർഥികൾക്കും ഓപ്ഷൻ നൽകാം. ഇവർ 28നു വൈകിട്ടു മൂന്നിനു മുൻപ് ഫലം പ്രസിദ്ധീകരിക്കാനുള്ള രേഖകൾ അപ്‍ലോഡ് ചെയ്യണം.

English Summary: MBBS, BDS option on 29th

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

‘ആളുകൾ തിരിച്ചറിയാതിരുന്നാൽ അവിടെത്തീർന്നു താര പദവി’ | Indrans Interview

MORE VIDEOS
FROM ONMANORAMA