തിരുവനന്തപുരം ∙ ഭരണഘടനാ വിരുദ്ധമായ വ്യവസ്ഥകൾ നിലവിലെ ലോകായുക്ത നിയമത്തിലുണ്ടെന്ന് നിയമമന്ത്രി പി. രാജീവ്. രാജ്യത്ത് മറ്റൊരിടത്തുമില്ലാത്ത വ്യവസ്ഥയാണു കേരളത്തിൽ ലോകായുക്തയ്ക്ക് ഉള്ളത്. കെ.ടി.ജലീലിന്റെ രാജിയും മുഖ്യമന്ത്രിക്കും മന്ത്രി ആർ.ബിന്ദുവിനുമെതിരായ പരാതിയുമായി ഭേദഗതി ഓർഡിൻസിനു ബന്ധമില്ല. ഭരണഘടനയ്ക്കു വിധേയമായ നടപടിയാണിത്.
എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. ലോകായുക്തയെ ഭരണഘടനാനുസൃതമാക്കാനാണ് ഓർഡിനൻസ് കൊണ്ടുവരുന്നത്. ഹൈക്കോടതിയുടെ 2 വിധികളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. നിർദേശം നൽകാൻ മാത്രമേ ലോകായുക്തയ്ക്ക് അധികാരമുള്ളൂവെന്നും മന്ത്രി പറഞ്ഞു.
English Summary: P. Rajeev on Lokayukta Ordinance