കരുനാഗപ്പള്ളി ∙ യുവതികളോട് അപമര്യാദയായി പെരുമാറിയയാളെ കൊലപ്പെടുത്താനുള്ള ക്വട്ടേഷൻ ഏറ്റെടുത്ത് വീട്ടിൽ കയറി ആക്രമിച്ച കേസിൽ 7 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതികളുടെ സഹപാഠിയായിരുന്ന സൈനികനാണ് ക്വട്ടേഷൻ നൽകിയതെന്ന് പൊലീസ് പറഞ്ഞു.
തഴവ കടത്തൂർ കരീപ്പള്ളി കിഴക്കതിൽ കെ.വിഷ്ണു (25), കുലശേഖരപുരം കടത്തൂർ സ്വദേശികളായ ഫാത്തിമ മൻസിലിൽ എൻ.അലി ഉമ്മർ (20), മുണ്ടപ്പള്ളി കിഴക്കതിൽ എസ്.മണി (19), അംബിയിൽ പുത്തൻവീട്ടിൽ എൻ.സബീൽ (20), ഓച്ചിറ ചങ്ങൻകുളങ്ങര സ്വദേശികളായ ലക്ഷ്മി ഭവനത്തിൽ ജി.ഗോകുൽ (20), തെങ്ങണത്ത് അമ്മവീട്ടിൽ എ.ചന്തു (19), തൊടിയൂർ പുലിയൂർ വഞ്ചി വടക്ക് നഴ്സറിമുക്കിൽ റഹീം മൻസിലിൽ മുഹമ്മദ് ഫൈസൽ ഖാൻ (25) എന്നിവരാണ് അറസ്റ്റിലായത്. മിക്കവരും വിവിധ ക്രിമിനൽ കേസുകളിൽ പ്രതികളാണ്. തൊടിയൂർ ഇടക്കുളങ്ങര കേതേരിൽ വെള്ളാമ്പൽ വീട്ടിൽ അമ്പാടിയെ (27) ആണ് ആക്രമിച്ചത്.
English Summary: Seven people arrested in quotation case