ADVERTISEMENT

മൂന്നാർ∙ ഗുണ്ടുമലയിൽ അതിഥിത്തൊഴിലാളി സരൺ സോയിയെ കൊലപ്പെടുത്തിയ കേസിൽ സുഹൃത്തുക്കളായ ഷാദേവ് ലോങ്ങ്‌ (32), ദാബുയി ചാമ്പ്യ (29) എന്നിവരെ പ്രത്യേക അന്വേഷണസംഘം കോയമ്പത്തൂരിൽ നിന്ന് അറസ്റ്റ് ചെയ്തു. 

കണ്ണൻദേവൻ കമ്പനി ഗുണ്ടുമല അപ്പർ ഡിവിഷനിലെ തൊഴിലാളിയും ജാർഖണ്ഡ് സ്വദേശിയുമായ സരൺ സോയിയുടെ (29) മൃതദേഹം ഈ മാസം 23നാണ് ഗുണ്ടുമലയിൽ തേയിലത്തോട്ടത്തിൽ കണ്ടെത്തിയത്. തലയിലുൾപ്പെടെ ഒൻപതു വെട്ടുകളേറ്റിരുന്നു. കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിലായിരുന്നു.

ജാർഖണ്ഡ് സ്വദേശികളായ ഷാദേവ് ലോങ്ങിനെയും ദാബുയി ചാമ്പ്യയെയും സംഭവശേഷം കാണാതായിരുന്നു. പ്രതികളെ തേടി ജാർഖണ്ഡിൽ ചെന്ന എസ്ഐ പി.ഡി.അനൂപ്മോന്റെ നേതൃത്വത്തിലുള്ള സംഘം കോയമ്പത്തൂരിലെത്തി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ഇന്നലെ വൈകിട്ട് മൂന്നാറിൽ എത്തിച്ചു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

English Summary: Migrant worker murder, 2 friends in custody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com