ADVERTISEMENT

തിരുവനന്തപുരം∙ കോവിഡ് വ്യാപന സാഹചര്യത്തിൽ സാന്ത്വന പരിചരണം ആവശ്യമായവർക്കു ശാസ്ത്രീയ പരിചരണം ഉറപ്പാക്കാൻ മാർഗനിർദേശങ്ങൾ പുറത്തിറക്കി. സന്നദ്ധ സംഘടനാ പ്രതിനിധികളുമായും സാന്ത്വന പ്രവർത്തകരുമായും മന്ത്രി വീണാ ജോർജ് നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണു മാർഗരേഖ. 

പ്രധാന നിർദേശങ്ങൾ: 

∙ സന്നദ്ധപ്രവർത്തകർ അവരവരുടെ പ്രദേശത്തെ കിടപ്പിലായവരും വീട്ടിൽ നിന്നു പുറത്തിറങ്ങാൻ കഴിയാത്തവരുമായ രോഗികളുള്ള വീടുകളുമായി നിരന്തരം ബന്ധപ്പെട്ട് വിവരങ്ങൾ അറിയണം. 

സേവനം ആവശ്യമുള്ള രോഗികളുടെ പട്ടിക കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നിന്നു ലഭിക്കും.  ആവശ്യമുള്ളവർക്ക് ഭക്ഷണം ഉറപ്പാക്കണം. കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ മുടങ്ങുന്നില്ലെന്നതും കോവിഡ് വാക്സിനേഷനും ഉറപ്പാക്കണം. ആരോഗ്യ പ്രശ്നങ്ങൾ ശ്രദ്ധയിൽപെട്ടാൽ ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദേശമസരിച്ചു പ്രവർത്തിക്കണം.

∙ വീടുകളിൽ ചെന്ന് പരിചരണം നൽകുന്ന യൂണിറ്റുകളുടെ എണ്ണം വർധിപ്പിക്കാൻ ശ്രമിക്കണം. ആശുപത്രി ചികിത്സ ആവശ്യമുള്ളവരെ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് അവിടേക്കു മാറ്റണം. ·കാൻസർ, വൃക്ക രോഗികളുടെ ചികിത്സ മുടങ്ങാതിരിക്കാൻ ജില്ലാ അധികാരികളുമായി ബന്ധപ്പെട്ട് ഇടപെടലുകൾ നടത്തണം.

English Summary: Palliative care for covid patients

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com